സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍
വിദ്യാനഗര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ ഹിദായത്ത് നഗര്‍ അടുക്കത്ത് ഹൗസില്‍ ഉമ്മര്‍(46), ഇസത്ത് നഗറിലെ മുഹമ്മദ് അജ്മല്‍(37) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹിദായത്ത് നഗറില്‍ വെച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്. മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഉമ്മറും മുഹമ്മദ് അജ്മലുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ വെച്ച് ആഫ്രിക്കന്‍ വംശജനായ യുവാവാണ് എം.ഡി.എം.എ തങ്ങള്‍ക്ക് കൈമാറിയതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി പി. […]

വിദ്യാനഗര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ ഹിദായത്ത് നഗര്‍ അടുക്കത്ത് ഹൗസില്‍ ഉമ്മര്‍(46), ഇസത്ത് നഗറിലെ മുഹമ്മദ് അജ്മല്‍(37) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹിദായത്ത് നഗറില്‍ വെച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്. മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഉമ്മറും മുഹമ്മദ് അജ്മലുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ വെച്ച് ആഫ്രിക്കന്‍ വംശജനായ യുവാവാണ് എം.ഡി.എം.എ തങ്ങള്‍ക്ക് കൈമാറിയതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. വിദ്യാനഗര്‍ എസ്.ഐമാരായ വി.വി ശ്രീജേഷ്, ഇ. ഉമേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വൈ. ബൈജു, ഹരിലാല്‍, കൃഷ്ണനുണ്ണി, ഹോംഗാര്‍ഡ് റോബര്‍ട്ട് ജോസഫ്, ഡ്രൈവര്‍ സുമേഷ് തുടങ്ങിയവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.