കാഞ്ഞങ്ങാട്: നഗരത്തില്‍ രണ്ടിടങ്ങളില്‍ നിന്നായി എം.ഡി. എം.എ മയക്കുമരുന്നുമായി രണ്ടുപേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി റെയില്‍വേ സ്റ്റേഷന് സമീപത്തെ അരിമല ഹോസ്പിറ്റല്‍ പരിസരത്ത് വെച്ചും ഇന്നു രാവിലെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചുമാണ് അറസ്റ്റ് ചെയ്തത്. പുല്ലൂര്‍ തുഷാരത്തിലെ വിഷ്ണുപ്രസാദിനെ(22) ഇന്ന് രാവിലെ 6.10ന് അനശ്വര സില്ക്സ്സില്ക്സിന് മുന്നില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. 08.81 ഗ്രാം എം.ഡി.എം.എ കണ്ടെത്തി ഹൊസ്ദുര്‍ഗ് എസ്.ഐ സി.വി രാമചന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ആറങ്ങാടി കെ.കെ ഹൗസിലെ മുഹമ്മദ് റാസി(26)യെ ഇന്നലെ രാത്രി ഒമ്പതിനാണ് അറസ്റ്റ് ചെയ്തത്. 0.720 ഗ്രാം എം.ഡി.എം.എയുമായി ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീശനാണ് അറസ്റ്റ് ചെയ്തത്.