വിദ്യാനഗര്‍: സ്കൂള്‍ അധ്യാപകന്റെ ബൈക്ക് കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്തു.
നീര്ച്ചാല് നാലത്തടുക്ക കുന്നില്‍ പുത്തൂരിലെ എ.എന്‍. അബ്ദുല്ഷബീര് (22), ഉളിയത്തടുക്ക എസ്.പി. നഗര്‍ ഫാത്തിമ ക്വാര്‍ട്ടേഴ്സിലെ അബൂബക്കര്‍ സിദ്ദിഖ് എച്ച്. (22) എന്നിവരാണ് അറസ്റ്റിലായത്.
ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്മൂലയിലെ അധ്യാപകന് മുഹമ്മദ് റാസിലിന്റെ ബൈക്ക് കവര്‍ന്ന കേസിലാണ് അറസ്റ്റ്. വിദ്യാനഗര്‍ എസ്.ഐ. കെ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ഒരുമാസം മുമ്പാണ് സ്കൂളിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയത്.