വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയ കേസില്‍ മുന്‍ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്റ്റില്‍
മേല്‍പ്പറമ്പ്: വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ട് പോയ കേസില്‍ മുന്‍ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്റ്റില്‍. പടന്നക്കാട് കരുവളം ഞാണിക്കടവ് പിള്ളേര് പീടികയിലെ എന്‍.പി മുഹമ്മദ് ഫസീം(34), കാലിച്ചാനടുക്കം മയ്യങ്ങാനം സി.എ മുഹ്‌സിന്‍ (28) എന്നിവരെയാണ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം. മേല്‍പ്പറമ്പിലെ 22 കാരിയേയും രണ്ട് വയസുള്ള മകളെയുമാണ് മുന്‍ ഭര്‍ത്താവ് എന്‍.പി മുഹമ്മദ് ഫസീമിന്റെ നേതൃത്വത്തില്‍ കാറില്‍ തട്ടിക്കൊണ്ട് പോയത്. […]

മേല്‍പ്പറമ്പ്: വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ട് പോയ കേസില്‍ മുന്‍ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്റ്റില്‍. പടന്നക്കാട് കരുവളം ഞാണിക്കടവ് പിള്ളേര് പീടികയിലെ എന്‍.പി മുഹമ്മദ് ഫസീം(34), കാലിച്ചാനടുക്കം മയ്യങ്ങാനം സി.എ മുഹ്‌സിന്‍ (28) എന്നിവരെയാണ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം. മേല്‍പ്പറമ്പിലെ 22 കാരിയേയും രണ്ട് വയസുള്ള മകളെയുമാണ് മുന്‍ ഭര്‍ത്താവ് എന്‍.പി മുഹമ്മദ് ഫസീമിന്റെ നേതൃത്വത്തില്‍ കാറില്‍ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഫസീം ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതികള്‍ വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാതില്‍ തുറക്കാന്‍ യുവതിയും മാതാവും വിസമ്മതിച്ചതോടെ വീടിന്റെ പിറക് വശത്ത് വാതില്‍ ചവിട്ടി പൊളിച്ച് യുവതിയെയും മകളെയും ബലമായി കാറില്‍ പിടിച്ചുകയറ്റുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയുടെ മാതാവിനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട്ടുനിന്നാണ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ അരുണ്‍ മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തത്. യുവതിയേയും കുട്ടിയെയും വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു.