ചെര്‍ക്കളയില്‍ ബസ് തടഞ്ഞ് ജീവനക്കാരെ അക്രമിച്ച കേസില്‍ 17കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: ചെര്‍ക്കളയില്‍ വെച്ച് ബസ് ജീവനക്കാരെ അക്രമിച്ച കേസില്‍ 17കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദ് (19), 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. നരഹത്യാശ്രമമുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ ഉള്‍പ്പെടെയുള്ള 5 അംഗം സംഘത്തിനെതിരെ കേസെടുത്തത്. മറ്റ് മൂന്ന് പേരെ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ച വൈകിട്ടാണ് ചെര്‍ക്കളയില്‍ വെച്ച് കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസ് കണ്ടക്ടര്‍ മുന്നാട്ടെ ശ്രീരാജ് (26), ഡ്രൈവര്‍ കുറ്റിക്കോലിലെ പ്രജീഷ് […]

വിദ്യാനഗര്‍: ചെര്‍ക്കളയില്‍ വെച്ച് ബസ് ജീവനക്കാരെ അക്രമിച്ച കേസില്‍ 17കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദ് (19), 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. നരഹത്യാശ്രമമുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ ഉള്‍പ്പെടെയുള്ള 5 അംഗം സംഘത്തിനെതിരെ കേസെടുത്തത്. മറ്റ് മൂന്ന് പേരെ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ച വൈകിട്ടാണ് ചെര്‍ക്കളയില്‍ വെച്ച് കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസ് കണ്ടക്ടര്‍ മുന്നാട്ടെ ശ്രീരാജ് (26), ഡ്രൈവര്‍ കുറ്റിക്കോലിലെ പ്രജീഷ് (33) എന്നിവരെ സംഘം അക്രമിച്ചത്. ബസ് കാസര്‍കോട്ടു നിന്നും ബന്തടുക്കയിലേക്ക് പോകുന്നതിനിടെ നാലാംമൈലിലെത്തിയപ്പോള്‍ രണ്ട് യുവാക്കള്‍ ബസിന് മുന്നില്‍ തടസമുണ്ടാക്കും വിധം ബൈക്കോടിച്ചതിനിടെ ബസ് മുന്നോട്ടെടുക്കാനായി ഡ്രൈവര്‍ ഹോണ്‍ മുഴക്കുകയും ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ജീവനക്കാരെ അറപ്പുളവാക്കുന്ന വിധം തെറി വിളിക്കുകയായിരുന്നു. പിന്നീട് ബസ് ചെര്‍ക്കളയിലെത്തിയപ്പോഴാണ് മറ്റ് മൂന്നുപേര്‍കൂടി ചേര്‍ന്ന് അക്രമിച്ചത്.

Related Articles
Next Story
Share it