12.75 ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ റിമാണ്ടില്‍; കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് പൊലീസ്

കാസര്‍കോട്: ഓണ്‍ലൈനില്‍ ലാഭം വാഗ്ദാനം ചെയ്ത് 12, 75,000 രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.മലപ്പുറം കോടൂര്‍ കടമ്പോട് ഹൗസില്‍ മുഹമ്മദ് നിഷാം(23), കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം കണ്ടിലേരി ഹൗസില്‍ കെ. നിഖില്‍(34) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്.ഇരുവരെയും കാസര്‍കോട് പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.കാസര്‍കോട്ടെ പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് മുഹമ്മദ് നിഷാമിനും നിഖിലിനുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനും മെയ് ഒമ്പതിനും […]

കാസര്‍കോട്: ഓണ്‍ലൈനില്‍ ലാഭം വാഗ്ദാനം ചെയ്ത് 12, 75,000 രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.
മലപ്പുറം കോടൂര്‍ കടമ്പോട് ഹൗസില്‍ മുഹമ്മദ് നിഷാം(23), കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം കണ്ടിലേരി ഹൗസില്‍ കെ. നിഖില്‍(34) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്.
ഇരുവരെയും കാസര്‍കോട് പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട്ടെ പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് മുഹമ്മദ് നിഷാമിനും നിഖിലിനുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനും മെയ് ഒമ്പതിനും ഇടയില്‍ ഉദ്യോഗസ്ഥനെ പ്രതികള്‍ ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ അംഗമാക്കുകയായിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗസ്ഥനില്‍ നിന്ന് 12,75,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
ട്രേഡിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഉദ്യോഗസ്ഥന്റെ പണം എത്തിയ അക്കൗണ്ടുകളുടെ ഉടമകളാണ് മുഹമ്മദ് നിഷാമും നിഖിലും.
ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും കുടുങ്ങിയത്. ഇവര്‍ തട്ടിപ്പിലെ കണ്ണികള്‍ മാത്രമാണെന്നും സൂത്രധാരന്‍മാര്‍ അടക്കം കൂടുതല്‍ പേരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും അറസ്റ്റിലായവരെ ചോദ്യം ചെയ്തതോടെ വ്യക്തമായി.
കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ സംഘത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നാണ് വിവരം.

Related Articles
Next Story
Share it