മംഗളൂരുവില്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി ഉള്ളാള്‍ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവില്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശികളായ അബ്ദുള്‍ റഷീദ് മൊയ്തീന്‍ (41), പി ആരിഫ് എന്ന ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് നെതിലയില്‍ നിന്നാണ് മയക്കുമരുന്നുമായി ഇരുവരെയും കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊണാജെ എസ്‌ഐ അശോകിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നെതില ഗ്രാമത്തിലെ കമ്പളയില്‍ നിന്ന് മെത്താംഫെറ്റാമിന്‍ എന്ന മയക്കുമരുന്നുമായി അബ്ദുള്‍ റഷീദിനെയും ഹാരിസിനെയും പിടികൂടുകയായിരുന്നു. 20 ഗ്രാം മെത്താംഫെറ്റാമിന്‍, കെ.എ 19 എച്ച്.ഡി […]

മംഗളൂരു: മംഗളൂരുവില്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശികളായ അബ്ദുള്‍ റഷീദ് മൊയ്തീന്‍ (41), പി ആരിഫ് എന്ന ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് നെതിലയില്‍ നിന്നാണ് മയക്കുമരുന്നുമായി ഇരുവരെയും കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊണാജെ എസ്‌ഐ അശോകിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നെതില ഗ്രാമത്തിലെ കമ്പളയില്‍ നിന്ന് മെത്താംഫെറ്റാമിന്‍ എന്ന മയക്കുമരുന്നുമായി അബ്ദുള്‍ റഷീദിനെയും ഹാരിസിനെയും പിടികൂടുകയായിരുന്നു. 20 ഗ്രാം മെത്താംഫെറ്റാമിന്‍, കെ.എ 19 എച്ച്.ഡി 0392 രജിസ്ട്രേഷന്‍ നമ്പറിലുള്ള സുസുക്കി ആക്സസ് സ്‌കൂട്ടര്‍ എന്നിവ പിടിച്ചെടുത്തു.
പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ അന്‍ഷു കുമാര്‍, ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കൊണാജെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ നാഗരാജ് എസ്, അശോക് , മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ നവീന്‍, മഞ്ഞപ്പ, ശിവകുമാര്‍, പുരുഷോത്തം, ചന്ദ്രകാന്ത്, അനില്‍ കുമാര്‍, ബാരം ബഡിഗേര, ഹേമന്ത് കുമാര്‍, റവ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.