രണ്ട് കാസര്‍കോട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം; കണ്ണീരണിഞ്ഞ് കുണ്ടടുക്കയും എളമ്പച്ചിയും

കാസര്‍കോട്: കുവൈത്തിലെ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഞെട്ടിത്തരിച്ച് കാസര്‍കോടും. തീപിടിത്തത്തില്‍ കാസര്‍കോട് ജില്ലക്കാരായ രണ്ട് പേര്‍ വെന്തുമരിച്ചു. ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ കേളു പൊന്‍മലേരി (55) എന്നിവരാണ് മരിച്ചത്. രഞ്ജിത്ത് കുണ്ടടുക്കത്തെ രവീന്ദ്രന്റെയും രമണിയുടെയും മകനാണ്. 10 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഒരുവര്‍ഷം മുമ്പ് പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയിരുന്നു. സഹോദരങ്ങള്‍: രജീഷ് (ഗള്‍ഫ്), രമ്യ.കേളു കുവൈത്തില്‍ പത്ത് വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. എന്‍.ബി.ടി.സി ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എഞ്ചിനിയറാണ്.ഭാര്യ: കെ.എന്‍. […]

കാസര്‍കോട്: കുവൈത്തിലെ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഞെട്ടിത്തരിച്ച് കാസര്‍കോടും. തീപിടിത്തത്തില്‍ കാസര്‍കോട് ജില്ലക്കാരായ രണ്ട് പേര്‍ വെന്തുമരിച്ചു. ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ കേളു പൊന്‍മലേരി (55) എന്നിവരാണ് മരിച്ചത്. രഞ്ജിത്ത് കുണ്ടടുക്കത്തെ രവീന്ദ്രന്റെയും രമണിയുടെയും മകനാണ്. 10 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഒരുവര്‍ഷം മുമ്പ് പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയിരുന്നു. സഹോദരങ്ങള്‍: രജീഷ് (ഗള്‍ഫ്), രമ്യ.
കേളു കുവൈത്തില്‍ പത്ത് വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. എന്‍.ബി.ടി.സി ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എഞ്ചിനിയറാണ്.
ഭാര്യ: കെ.എന്‍. മണി (ക്ലര്‍ക്ക്, പിലിക്കോട് ഗ്രാമപഞ്ചായത്ത്). മക്കള്‍: ഋഷികേശ് (പൂനെ), ദേവ് കിരണ്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, ലക്ഷ്മി, ഭവാനി, രാധ, പരേതനായ രാമചന്ദ്രന്‍.

Related Articles
Next Story
Share it