കാഞ്ഞങ്ങാട്ട് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചത് ഫോണില്‍ സംസാരിച്ച് പാളം മുറിച്ച് കടക്കുമ്പോള്‍
കാഞ്ഞങ്ങാട്: ബംഗാള്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ അജാനൂര്‍ അതിഞ്ഞാലില്‍ ഇന്നലെ സന്ധ്യക്ക് ട്രെയിന്‍ തട്ടി മരിച്ചത് മൊബൈല്‍ ഫോണില്‍ സംസാരിച്ച് ട്രാക്ക് കുറുകെ കടക്കുമ്പോഴാണെന്ന് പൊലീസ് നിഗമനം.നാദിയ ജില്ലയിലെ റാസാപൂര്‍ സ്വദേശികളായ സന്ദു മാലിക്ക് (32), ഫാറൂഖ് ഷെയ്ക്ക് (23) എന്നിവരാണ് മരിച്ചത്. അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഫോണ്‍ സംസാരിച്ച് ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടമെന്ന് സംശയിക്കുന്നു. പടിഞ്ഞാറ് ഭാഗത്തെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ കൊളവയലിലാണ് […]

കാഞ്ഞങ്ങാട്: ബംഗാള്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ അജാനൂര്‍ അതിഞ്ഞാലില്‍ ഇന്നലെ സന്ധ്യക്ക് ട്രെയിന്‍ തട്ടി മരിച്ചത് മൊബൈല്‍ ഫോണില്‍ സംസാരിച്ച് ട്രാക്ക് കുറുകെ കടക്കുമ്പോഴാണെന്ന് പൊലീസ് നിഗമനം.
നാദിയ ജില്ലയിലെ റാസാപൂര്‍ സ്വദേശികളായ സന്ദു മാലിക്ക് (32), ഫാറൂഖ് ഷെയ്ക്ക് (23) എന്നിവരാണ് മരിച്ചത്. അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഫോണ്‍ സംസാരിച്ച് ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടമെന്ന് സംശയിക്കുന്നു. പടിഞ്ഞാറ് ഭാഗത്തെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ കൊളവയലിലാണ് താമസിക്കുന്നത്. താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. മൃതദേഹങ്ങള്‍ക്കരികില്‍ നിന്നും എ.ടി.എം കാര്‍ഡ് ലഭിച്ചത് മരിച്ചവരെ തിരിച്ചറിയാന്‍ സഹായിച്ചു. ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.