കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
ആദൂര്‍: കാറില്‍ കടത്തുകയായിരുന്ന 640 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ ബിര്‍മിനടുക്ക സ്വദേശിയും കര്‍ണൂര്‍ അടുക്കം താമസക്കാരനുമായ മൂസ(41), ആദൂര്‍ സി.എ നഗറിലെ മുഹമ്മദ്(40) എന്നിവരെയാണ് ആദൂര്‍ എസ്.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ കൊട്ടിയാടിയില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെ വന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 640 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്. കാറും പൊലീസ് […]

ആദൂര്‍: കാറില്‍ കടത്തുകയായിരുന്ന 640 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ ബിര്‍മിനടുക്ക സ്വദേശിയും കര്‍ണൂര്‍ അടുക്കം താമസക്കാരനുമായ മൂസ(41), ആദൂര്‍ സി.എ നഗറിലെ മുഹമ്മദ്(40) എന്നിവരെയാണ് ആദൂര്‍ എസ്.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ കൊട്ടിയാടിയില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെ വന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 640 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂസയെ അഞ്ചുമാസം മുമ്പ് കഞ്ചാവുമായി ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എ.എസ്.ഐ മധു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോകന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ് കുറ്റിക്കോല്‍, അനീഷ് വര്‍ഗീസ്, മുരളി, പൊലീസ് ഡ്രൈവര്‍ ഹരീഷ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.