കോളേജ് ജീവനക്കാരിയുടേയും സുഹൃത്തിന്റെയും ഫോട്ടോ പകര്‍ത്തിയ കേസില്‍ രണ്ടുപേര്‍ റിമാണ്ടില്‍

മഞ്ചേശ്വരം: കോളേജ് ജീവനക്കാരിയുടെയും ആണ്‍ സുഹൃത്തിന്റെയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. മഞ്ചേശ്വരം സ്വദേശികളായ വിജിത്ത് (29), മുസ്തഫ (30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച വൈകിട്ട് കോളേജ് ജീവനക്കാരിയും ആണ്‍ സുഹൃത്തും സംസാരിച്ച് നടന്നു പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ ഇരുവരെ തടഞ്ഞ് നിര്‍ത്തി ആണും പെണ്ണും ഒന്നിച്ച് സംസാരിക്കാന്‍ പാടില്ലെന്നും പറയുകയും ഇത് […]

മഞ്ചേശ്വരം: കോളേജ് ജീവനക്കാരിയുടെയും ആണ്‍ സുഹൃത്തിന്റെയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. മഞ്ചേശ്വരം സ്വദേശികളായ വിജിത്ത് (29), മുസ്തഫ (30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച വൈകിട്ട് കോളേജ് ജീവനക്കാരിയും ആണ്‍ സുഹൃത്തും സംസാരിച്ച് നടന്നു പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ ഇരുവരെ തടഞ്ഞ് നിര്‍ത്തി ആണും പെണ്ണും ഒന്നിച്ച് സംസാരിക്കാന്‍ പാടില്ലെന്നും പറയുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ ആണ്‍ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ജീവനക്കാരി തടയാന്‍ ശ്രമിച്ചപ്പോള്‍ കൈ പിടിച്ച് വലിക്കുകയും ചെയ്തു. എട്ട് മാസം മുമ്പ് മഞ്ചേശ്വം റെയില്‍വേ സ്റ്റേഷനില്‍ തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി സഹപാഠിയായ വിദ്യാര്‍ത്ഥിയോട് സംസാരിമ്പോള്‍ കല്ല് എറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേല്‍പ്പിച്ച കേസിലും വിജിത്ത് പ്രതിയാണ്.

Related Articles
Next Story
Share it