ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി വിതരണത്തിനെത്തിക്കുന്ന സംഘത്തില്‍പെട്ട നൈജീരിയന്‍ പൗരന്‍മാര്‍ പിടിയില്‍; ഏജന്റുമാര്‍ മുഖേന കാസര്‍കോട് അടക്കമുള്ള ഭാഗങ്ങളില്‍ മയക്കുമരുന്ന് എത്തിച്ചതായും പ്രതികളുടെ വെളിപ്പെടുത്തല്‍

മംഗളൂരു: ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി വിതരണത്തിനെത്തിക്കുന്ന സംഘത്തില്‍പെട്ട രണ്ട് നൈജീരിയന്‍ പൗരന്മാര്‍ പൊലീസ് പിടിയിലായി. ഇവര്‍ വിതരണത്തിനായി സൂക്ഷിച്ച 235 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം ഒമ്പതായി. നൈജീരിയന്‍ പൗരന്‍മാരായ പോള്‍ ഒഹാമോബി, ഉച്ചേചുകു മലാക്കി ഇലാക്വച്ചി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുകയും കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിലെ […]

മംഗളൂരു: ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി വിതരണത്തിനെത്തിക്കുന്ന സംഘത്തില്‍പെട്ട രണ്ട് നൈജീരിയന്‍ പൗരന്മാര്‍ പൊലീസ് പിടിയിലായി. ഇവര്‍ വിതരണത്തിനായി സൂക്ഷിച്ച 235 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം ഒമ്പതായി. നൈജീരിയന്‍ പൗരന്‍മാരായ പോള്‍ ഒഹാമോബി, ഉച്ചേചുകു മലാക്കി ഇലാക്വച്ചി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുകയും കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലും മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലും ഏജന്റുമാര്‍ മുഖേന വില്‍പ്പന നടത്തുകയും ചെയ്യുന്നവരാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
ഈ കേസിലെ പ്രതിയായ മറ്റൊരു നൈജീരിയന്‍ പൗരന്‍ സ്റ്റാന്‍ലി ചിമ ജൂണ്‍ 21ന് അറസ്റ്റിലായിരുന്നു.
വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ നൈജീരിയന്‍ പൗരന്മാര്‍ ബംഗളൂരുവില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബംഗളൂരു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും പിടിയിലായത്. മംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ രണ്ടുപേരെയും മംഗളൂരു പൊലീസിന് കൈമാറുകയായിരുന്നു. വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെത്തിയ നൈജീരിയന്‍ പൗരന്‍മാര്‍ ബംഗളൂരുവില്‍ ടീഷര്‍ട്ട് കയറ്റുമതി ചെയ്യുന്ന ജോലിയിലേര്‍പ്പെട്ടുവരികയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കൂടുതല്‍ ഏജന്റുമാരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും പ്രതികളെ പരോക്ഷമായോ നേരിട്ടോ സഹായിച്ചവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. സിം കാര്‍ഡുകള്‍ക്കും മറ്റ് ഇടപാടുകള്‍ക്കുമായി പ്രതികള്‍ നാട്ടുകാരില്‍ ചിലരുടെ സഹായം പ്രയോജനപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it