പത്ത് ലക്ഷം രൂപ പ്രൈസ് മണി നേടിയ ക്രിക്കറ്റ് ടീമില്‍ രണ്ട് കാസര്‍കോട് സ്വദേശികളും

കാസര്‍കോട്: പത്ത് ലക്ഷം രൂപ പ്രൈസ് മണിയുള്ള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കൊല്‍ക്കത്ത ടീമിന് വേണ്ടി കളിച്ച് കാസര്‍കോട് സ്വദേശികള്‍ ശ്രദ്ധേയരായി. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ നടന്ന ടെന്നീസ് ഹാര്‍ഡ്‌ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലാണ് കൊല്‍ക്കത്ത കാന്ത്ര ജെ.ബി.എല്‍ പീരാമീറ്റര്‍ ഫ്രണ്ട്‌സ് ജേതാക്കളായത്. ഈ ടീമിലെ രണ്ടുപ്രധാന താരങ്ങള്‍ കാസര്‍കോട് സ്വദേശികളായ മുത്തു അങ്കോലയും ആഷിഖ് അലിയുമായിരുന്നു. മുത്തു ചെട്ടുംകുഴി സ്വദേശിയും ആഷിഖ് അലി പള്ളിക്കര സ്വദേശിയുമാണ്. 16 ടീമുകള്‍ മാറ്റുരച്ച അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ […]

കാസര്‍കോട്: പത്ത് ലക്ഷം രൂപ പ്രൈസ് മണിയുള്ള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കൊല്‍ക്കത്ത ടീമിന് വേണ്ടി കളിച്ച് കാസര്‍കോട് സ്വദേശികള്‍ ശ്രദ്ധേയരായി. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ നടന്ന ടെന്നീസ് ഹാര്‍ഡ്‌ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലാണ് കൊല്‍ക്കത്ത കാന്ത്ര ജെ.ബി.എല്‍ പീരാമീറ്റര്‍ ഫ്രണ്ട്‌സ് ജേതാക്കളായത്. ഈ ടീമിലെ രണ്ടുപ്രധാന താരങ്ങള്‍ കാസര്‍കോട് സ്വദേശികളായ മുത്തു അങ്കോലയും ആഷിഖ് അലിയുമായിരുന്നു. മുത്തു ചെട്ടുംകുഴി സ്വദേശിയും ആഷിഖ് അലി പള്ളിക്കര സ്വദേശിയുമാണ്. 16 ടീമുകള്‍ മാറ്റുരച്ച അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ അതിഥിയായി ശ്രീലങ്കന്‍ മുന്‍ക്യാപ്റ്റന്‍ സനത് ജയസൂര്യയാണ് എത്തിയത്. ഇത്രയും വലിയ തുക പ്രൈസ് മണിയുള്ള ഒരു ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് സ്വദേശികള്‍ കളിക്കുന്നത് ഇതാദ്യമായാണ്. കൊല്‍ക്കത്ത കാന്ത്ര ജെ.ബി.എല്‍ പീരാമീറ്റര്‍ ഫ്രണ്ട്‌സിന് വേണ്ടി മികച്ച പ്രകടനമാണ് മുത്തുവും ആഷിഖ് അലിയും കാഴ്ചവെച്ചത്.

Related Articles
Next Story
Share it