പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ കെ. സുരേന്ദ്രനെതിരായ കേസില്‍ രണ്ട് വകുപ്പുകള്‍ കൂടി ചേര്‍ത്തു

കാസര്‍കോട്: മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രനെതിരായ കേസില്‍ രണ്ട് വകുപ്പുകള്‍ കൂടി ചേര്‍ത്തു. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തല്‍ (365, 342) വകുപ്പുകളാണ് ഇന്ന് ചേര്‍ത്തത്. സുന്ദരയുടെ മൊഴി പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമം 171-ബി (തിരഞ്ഞെടുപ്പ് അവകാശം തടസ്സപ്പെടുത്താല്‍ കൈക്കൂലി നല്‍കുക), 171 (ഇ) വകുപ്പുകള്‍ പ്രകാരം ബദിയടുക്ക പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് […]

കാസര്‍കോട്: മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രനെതിരായ കേസില്‍ രണ്ട് വകുപ്പുകള്‍ കൂടി ചേര്‍ത്തു. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തല്‍ (365, 342) വകുപ്പുകളാണ് ഇന്ന് ചേര്‍ത്തത്. സുന്ദരയുടെ മൊഴി പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമം 171-ബി (തിരഞ്ഞെടുപ്പ് അവകാശം തടസ്സപ്പെടുത്താല്‍ കൈക്കൂലി നല്‍കുക), 171 (ഇ) വകുപ്പുകള്‍ പ്രകാരം ബദിയടുക്ക പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് വി.എ അരുണിമ അനുമതി നല്‍കിയതോടെയാണ് ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം കോടതിയുടെ അനുമതിയില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കാസര്‍കോട് ഡി.വൈ.എസ്.പി. പി.പി സദാനന്ദനാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. അന്വേഷണം ക്രൈംബ്രാഞ്ചിന് മാറുമെന്നാണ് സൂചന. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശന്‍ നല്‍കിയ പരാതിയിലാണ് കേസ്. ബലമായി കാറില്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തി പണം നല്‍കിയെന്നുമുള്ള സുന്ദരയുടെ മൊഴി പ്രകാരമാണഅ പുതിയ രണ്ട് വകുപ്പുകള്‍ കൂടി ചേര്‍ത്തത്.
അതേസമയം ബി.ജെ.പി നേതാക്കളായ സുനില്‍നായക്, സുരേഷ് നായക്, പ്രകാശ് ഷെട്ടി എന്നിവരെ കൂടി പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related Articles
Next Story
Share it