യുവ കരാറുകാരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ചെര്‍ക്കള: യുവകരാറുകാരന്‍ ചെര്‍ക്കള ബേര്‍ക്കയിലെ പെര്‍ളം അഷ്‌റഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ മൂന്നു പേരേ വിദ്യാനഗര്‍ സി.ഐ പി.പ്രമോദും സംഘവും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹൊസബെട്ടു കുന്നില്‍ ഹൗസില്‍ അബ്ദുല്‍ റഷീദ്, മഞ്ചേശ്വരം പാണ്ട്യാലയിലെ ശാരിഖ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. സംഭവത്തില്‍ നേരിട്ട് പങ്കാളികളായ ചെര്‍ക്കള ബേര്‍ക്കയിലെ പുനത്തില്‍ അഷ്‌റഫ്, അന്‍വര്‍ പള്ളത്തടുക്കം, കെ.കെ ചേരൂരില്‍ താമസിക്കുന്ന റഫീഖ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. […]

ചെര്‍ക്കള: യുവകരാറുകാരന്‍ ചെര്‍ക്കള ബേര്‍ക്കയിലെ പെര്‍ളം അഷ്‌റഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ മൂന്നു പേരേ വിദ്യാനഗര്‍ സി.ഐ പി.പ്രമോദും സംഘവും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹൊസബെട്ടു കുന്നില്‍ ഹൗസില്‍ അബ്ദുല്‍ റഷീദ്, മഞ്ചേശ്വരം പാണ്ട്യാലയിലെ ശാരിഖ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. സംഭവത്തില്‍ നേരിട്ട് പങ്കാളികളായ ചെര്‍ക്കള ബേര്‍ക്കയിലെ പുനത്തില്‍ അഷ്‌റഫ്, അന്‍വര്‍ പള്ളത്തടുക്കം, കെ.കെ ചേരൂരില്‍ താമസിക്കുന്ന റഫീഖ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. കൊട്ടേഷന്‍ സംഘത്തിലെ ഒരാളെ കൂടി ഇനി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടര ലക്ഷം രൂപയ്ക്കാണ് സംഘം ക്വട്ടേഷനെടുത്തതെന്ന് പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
വധശ്രമത്തില്‍ നിന്ന് രക്ഷപെട്ട കാരാറുകാരന്‍ അഷ്‌റഫ് ദിവസങ്ങളോളം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മറ്റു പ്രതികളെ അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it