ക്രൊയേഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ക്രൊയേഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ രണ്ടുപ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കരയിലെ മുഹമ്മദ്കുഞ്ഞി എന്ന താജു (46), സീതാംഗോളി മുഗുവിലെ എം. അബ്ദുല്‍മുനീര്‍ (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്രൊയേഷ്യയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നീലേശ്വരം സ്വദേശിയായ അരുണ്‍കുമാറില്‍ നിന്ന് 2021 ജൂലായ് 15ന് 3,45,000 രൂപ വാങ്ങിയിരുന്നു. പിന്നീട് വിസയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. ഈ കേസില്‍ കാസര്‍കോട് പാറക്കട്ടയിലെ കിരണ്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

കാസര്‍കോട്: ക്രൊയേഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ രണ്ടുപ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കരയിലെ മുഹമ്മദ്കുഞ്ഞി എന്ന താജു (46), സീതാംഗോളി മുഗുവിലെ എം. അബ്ദുല്‍മുനീര്‍ (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്രൊയേഷ്യയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നീലേശ്വരം സ്വദേശിയായ അരുണ്‍കുമാറില്‍ നിന്ന് 2021 ജൂലായ് 15ന് 3,45,000 രൂപ വാങ്ങിയിരുന്നു. പിന്നീട് വിസയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. ഈ കേസില്‍ കാസര്‍കോട് പാറക്കട്ടയിലെ കിരണ്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് കുഞ്ഞിയും അബ്ദുല്‍മുനീറും ഡല്‍ഹിയില്‍ ഒളിവിലായിരുന്നു. കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 6 പാസ്‌പോര്‍ട്ടുകളും ഒരു എ.ടി.എം. കാര്‍ഡും പിടിച്ചെടുത്തു.

Related Articles
Next Story
Share it