സചിതാറൈക്കെതിരെ ബദിയടുക്ക സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി; മേല്‍പ്പറമ്പ് പൊലീസിലും കേസ്

ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപിക സചിതാറൈ(27)ക്കെതിരെ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഗോസാഡയിലെ രക്ഷിതയുടെ പരാതിയിലും ഉപ്പിനടുക്ക കങ്കിലയിലെ സുചിത്രയുടെ പരാതിയിലുമാണ് കേസ്. രക്ഷിതയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും സുചിത്രയില്‍ നിന്ന് 50,000 രൂപയുമാണ് സചിതാറൈ തട്ടിയെടുത്തത്.പെരുമ്പള വയലാംകുഴി കിഴക്കേവീട്ടില്‍ ധനീഷ്മയുടെ പരാതിയില്‍ സചിതാറൈക്കെതിരെ മേല്‍പ്പറമ്പ് പൊലീസും കേസെടുത്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ധനീഷ്മയില്‍ നിന്ന് സചിതാ റൈ […]

ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപിക സചിതാറൈ(27)ക്കെതിരെ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഗോസാഡയിലെ രക്ഷിതയുടെ പരാതിയിലും ഉപ്പിനടുക്ക കങ്കിലയിലെ സുചിത്രയുടെ പരാതിയിലുമാണ് കേസ്. രക്ഷിതയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും സുചിത്രയില്‍ നിന്ന് 50,000 രൂപയുമാണ് സചിതാറൈ തട്ടിയെടുത്തത്.
പെരുമ്പള വയലാംകുഴി കിഴക്കേവീട്ടില്‍ ധനീഷ്മയുടെ പരാതിയില്‍ സചിതാറൈക്കെതിരെ മേല്‍പ്പറമ്പ് പൊലീസും കേസെടുത്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ധനീഷ്മയില്‍ നിന്ന് സചിതാ റൈ ഏഴുലക്ഷത്തിലേറെ രൂപ വാങ്ങിയിരുന്നു. എന്നാല്‍ ജോലി ലഭിച്ചില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ധനീഷ്മ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സചിതാറൈക്കെതിരെ നേരത്തെ കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, കര്‍ണാടകയിലെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകളുണ്ട്. ഇതിന് പിന്നാലെയാണ് മൂന്നുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സചിതാറൈക്കെതിരായ തട്ടിപ്പുകേസുകളുടെ എണ്ണം പത്തായി. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് കിദൂര്‍ പടിക്കല്ലില്‍ നിഷ്മിത ഷെട്ടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ സചിതാറൈ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ജാമ്യാപേക്ഷ തള്ളിയതോടെ സചിതാറൈയെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. സചിതാറൈ പ്രസവാവധിയെടുത്ത് കോഴിക്കോട്ടെ ഭര്‍തൃവീട്ടിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കര്‍ണാടക പൊലീസും സചിതാറൈക്കെതിരെ അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it