സുള്ള്യ: യുവമോര്‍ച്ചാനേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ബെല്ലാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരിസ് (42) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ സക്കീര്‍, ഷഫീഖ് എന്നിവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ഗൂഢാലോചന നടത്തിയവരെയും അക്രമികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഗൂഡാലോചന നടത്തിയവരും കൊല നടത്തിയവരെ സഹായിച്ചവരും ഉള്‍പ്പെടുന്ന സംഘത്തില്‍പെട്ടവരാണ് ഇതുവരെ അറസ്റ്റിലായത്.