മൈക്ലബ് ട്രെഡ്‌സ് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: സംസ്ഥാനമൊട്ടുക്കും വേരുകളുള്ള കോടികളുടെ നിക്ഷേപതട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് കുരുവാതൂര്‍ സ്വദേശി ഹൈദരാലി, പുറക്കാട്ടിരി സ്വദേശി ഷാജി എന്‍കെആര്‍ എന്നിവരെയാണ് കാസര്‍കോട് ഡി .വൈ.എസ്.പി. പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മൈക്ലബ് ട്രെഡ്സ് എന്ന പേരിലാണ് മണി ചെയിന്‍ മോഡലില്‍ വന്‍ തട്ടിപ്പ് നടത്തിയത്. ഏജന്റുമാര്‍ മുഖേന നിക്ഷേപകരുടെ 500 കോടിയോളം രൂപ ഈ സംഘം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പണം ഉപയോഗിച്ച് കാസര്‍കോട്ടും വടകരയിലും ഉള്‍പ്പെടെ […]

കാസര്‍കോട്: സംസ്ഥാനമൊട്ടുക്കും വേരുകളുള്ള കോടികളുടെ നിക്ഷേപതട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് കുരുവാതൂര്‍ സ്വദേശി ഹൈദരാലി, പുറക്കാട്ടിരി സ്വദേശി ഷാജി എന്‍കെആര്‍ എന്നിവരെയാണ് കാസര്‍കോട് ഡി .വൈ.എസ്.പി. പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മൈക്ലബ് ട്രെഡ്സ് എന്ന പേരിലാണ് മണി ചെയിന്‍ മോഡലില്‍ വന്‍ തട്ടിപ്പ് നടത്തിയത്. ഏജന്റുമാര്‍ മുഖേന നിക്ഷേപകരുടെ 500 കോടിയോളം രൂപ ഈ സംഘം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പണം ഉപയോഗിച്ച് കാസര്‍കോട്ടും വടകരയിലും ഉള്‍പ്പെടെ പ്രിന്‍സ് ഗോള്‍ഡ് എന്നപേരില്‍ ജ്വല്ലറികളുടെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും പൊലീസ് കണ്ടെത്തി. കമ്പനിയുടെ ഡയറക്ടര്‍മാര്‍ അടക്കമുള്ളവരും കേസില്‍ പ്രതികളാക്കും.
ഈ കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശി മുഹമ്മദ് ജാവേദിനെ (28) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പദ്ധതിയിലേക്ക് കാസര്‍കോട്, മംഗളൂരു പ്രദേശത്തുള്ള 453 പേരെ ജാവേദ് നേരിട്ട് ചേര്‍ത്തതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജാവേദിന്റെ കീഴില്‍ മൊത്തം 4080 പേരിലൂടെ 47 കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ കമ്മീഷന്‍ തുകയായി 1,08,79,000 രൂപ ജാവേദിന് ലഭിച്ചതായും കേരളത്തിലെമ്പാടും ദുബായിലും ഈ തട്ടിപ്പ് പദ്ധതി വ്യാപിച്ചു കിടക്കുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

Related Articles
Next Story
Share it