കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

മുള്ളേരിയ: കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കാറുടമ വിദ്യാനഗര്‍ ചാലക്കുന്ന് സുഹറ മന്‍സിലിലെ കാമില്‍ ഷെയ്ഖ് (34), ഉളിയത്തടുക്ക പുഞ്ചിരി വീട്ടില്‍ അനീസ് (32) എന്നിവരെയാണ് ആദൂര്‍ സി.ഐ എ. അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം നാലായി. കഴിഞ്ഞ നവംബര്‍ 26നാണ് ചെര്‍ക്കള- ജാല്‍സൂര്‍ പാതയില്‍ ആദൂറിന് സമീപം വെച്ച് കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് […]

മുള്ളേരിയ: കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കാറുടമ വിദ്യാനഗര്‍ ചാലക്കുന്ന് സുഹറ മന്‍സിലിലെ കാമില്‍ ഷെയ്ഖ് (34), ഉളിയത്തടുക്ക പുഞ്ചിരി വീട്ടില്‍ അനീസ് (32) എന്നിവരെയാണ് ആദൂര്‍ സി.ഐ എ. അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം നാലായി. കഴിഞ്ഞ നവംബര്‍ 26നാണ് ചെര്‍ക്കള- ജാല്‍സൂര്‍ പാതയില്‍ ആദൂറിന് സമീപം വെച്ച് കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടിയത്. കാറോടിച്ചിരുന്ന കാസര്‍കോട് സ്വദേശി സുബൈറിനെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി തായല്‍ നായന്മാര്‍മൂലയിലെ മുഹമ്മദ് കബീറിനെ മറ്റൊരു കേസില്‍ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി കഞ്ചാവ് കടത്ത് കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മറ്റു പ്രതികളായ കാമില്‍ ഷെയ്ഖും അനീസും പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകയിലടക്കം ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അനീസിനെ ഇന്നലെ മഞ്ചത്തടുക്കയില്‍ വെച്ചും കാമില്‍ ഷെയ്ഖിനെ ചെര്‍ളടുക്കയില്‍ വെച്ചുമാണ് പൊലീസ് പിടികൂടിയത്. സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രന്‍ ചേരിപ്പാടി, അജയ് വില്‍സണ്‍, ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് കടത്ത് കേസുകളിലൊന്നാണിത്.

Related Articles
Next Story
Share it