സ്വര്‍ണവ്യാപാരിയെ തട്ടികൊണ്ടുപോയി ഒന്നര കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍പുത്തൂര്‍ കടവത്ത് നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപ്രതികളെ കൂടി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ അഞ്ചാം പ്രതി തൃശ്ശൂര്‍ ചാലക്കുടി താഴൂര്‍ വടശ്ശേരിയിലെ എഡ്വിന്‍ തോമസ് (38), ആറാം പ്രതി എറണാകുളം അങ്കമാലി കരുവക്കുറ്റിയിലെ ആന്റണി ലൂയിസ് (21) എന്നിവരെയാണ് ഞായറാഴ്ച്ച രാവിലെ പതിനൊന്നോടെ കാസര്‍കോട് ഡി.വൈ.എസ് പി പി.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് സി.ഐ പി.അജിത്കുമാറും സംഘവും […]

കാസര്‍കോട്: സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍പുത്തൂര്‍ കടവത്ത് നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപ്രതികളെ കൂടി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ അഞ്ചാം പ്രതി തൃശ്ശൂര്‍ ചാലക്കുടി താഴൂര്‍ വടശ്ശേരിയിലെ എഡ്വിന്‍ തോമസ് (38), ആറാം പ്രതി എറണാകുളം അങ്കമാലി കരുവക്കുറ്റിയിലെ ആന്റണി ലൂയിസ് (21) എന്നിവരെയാണ് ഞായറാഴ്ച്ച രാവിലെ പതിനൊന്നോടെ കാസര്‍കോട് ഡി.വൈ.എസ് പി പി.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് സി.ഐ പി.അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇരുവരും ശനിയാഴ്ച്ച തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിന് സമീപം കാറില്‍ കറങ്ങുന്ന വിവരം ലഭിച്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മൊത്തം 13 പ്രതികളാണ് ഉള്ളതെന്നും ഇതില്‍ ഒരു പ്രതി കോടതിയില്‍ മുന്‍കൂര്‍ ജാമ്യം വാങ്ങിയതായും സി.ഐ. അറിയിച്ചു. മൂന്നു ദിവസം മുമ്പ് അറസ്റ്റിലായ രണ്ട് പ്രതികളായ കുമ്പള കോയിപ്പാടി ശാന്തിപ്പള്ളത്തെ സഹീര്‍ റഹ്‌മാന്‍ (34), കണ്ണൂര്‍ പുതിയ തെരുവിലെ വി.വി മുബാറക്(27) എന്നിവരെ കാസര്‍കോട് ജുഡീഷ്യല്‍ മജിസട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തിരുന്നു. ഈ കേസിലെ ഒന്നാംപ്രതിയായ കണ്ണൂര്‍ മാലൂര്‍ കുന്നുമ്മല്‍ സ്വദേശി സിനിലിനെ (42) കണ്ടെത്തുന്നതിന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഒമ്പതാംപ്രതി കൂടിയാണ് സിനിലെന്ന് പൊലീസ് പറഞ്ഞു. സിനിലിനെ പിടികൂടുന്നതിനായി സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതിനിടെ റിമാണ്ടിലായ മുബാറകിനെയും സഹീറിനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ ഹരജി നല്‍കുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.ഐ. രഞ്ജിത്ത്, എ.എസ്.ഐ.മാരായ വിജയന്‍, മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിവന്‍, ഡ്രൈവര്‍ ഷുക്കൂര്‍ എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it