ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: രാത്രികാലങ്ങളില്‍ റോഡരില്‍ നിര്‍ത്തിയിടുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എന്‍.എ മിര്‍ഷാദ് അലി (36), റഹ്‌മാനിയ്യ നഗര്‍ റുഖിയ മന്‍സിലിലെ മുഹമ്മദ് ജഷീര്‍ ടി.എ (33) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇവര്‍ പിടിയിലായത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. വിദ്യാനഗര്‍ ഭാഗത്ത് ദേശീയപാതയോരത്ത് നിര്‍ത്തിയിടുന്ന നിരവധി ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷണം […]

കാസര്‍കോട്: രാത്രികാലങ്ങളില്‍ റോഡരില്‍ നിര്‍ത്തിയിടുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എന്‍.എ മിര്‍ഷാദ് അലി (36), റഹ്‌മാനിയ്യ നഗര്‍ റുഖിയ മന്‍സിലിലെ മുഹമ്മദ് ജഷീര്‍ ടി.എ (33) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇവര്‍ പിടിയിലായത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. വിദ്യാനഗര്‍ ഭാഗത്ത് ദേശീയപാതയോരത്ത് നിര്‍ത്തിയിടുന്ന നിരവധി ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോയതായി കാസര്‍കോട് പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കാസര്‍കോട് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് രണ്ടുപേര്‍ പിടിയിലായത്. പത്തോളം ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. സംഘത്തില്‍ നിരവധി പേരുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സി.ഐക്ക് പുറമെ എസ്.ഐ വിഷ്ണുപ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍, ഗുരുദാസ്, സന്തോഷ്, രതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.