വീട്ടുമതിലിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയുടെ ദേഹത്ത് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ ശേഷം കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

മൊഗ്രാല്‍: വീട്ടുമതിലിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയുടെ ദേഹത്തേക്ക് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ് കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂരിലെ ഫ്രമീസ് (28), താനൂര്‍ ഇട കടപ്പുറത്തെ ഹര്‍ഫാത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെ മൊഗ്രാലിലാണ് സംഭവം. മൊഗ്രാലിലെ അഷറഫ് തവക്കലിന്റെ വീടിന്റെ ചുറ്റു മതിലിന്റെ സമീപത്ത് ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം മൂത്രമൊഴിക്കുന്നത് […]

മൊഗ്രാല്‍: വീട്ടുമതിലിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയുടെ ദേഹത്തേക്ക് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ് കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂരിലെ ഫ്രമീസ് (28), താനൂര്‍ ഇട കടപ്പുറത്തെ ഹര്‍ഫാത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെ മൊഗ്രാലിലാണ് സംഭവം. മൊഗ്രാലിലെ അഷറഫ് തവക്കലിന്റെ വീടിന്റെ ചുറ്റു മതിലിന്റെ സമീപത്ത് ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് അഷ്‌റഫിനെ പറമ്പില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിന്റെ താക്കോലുമായി സംഘം രക്ഷപ്പെടുന്നതിനിടെ അഷ്റഫ് കാറിന് പിറകെ ഓടി. ഇതിനിടെയാണ് അഷ്‌റഫിന് നേരെ കാറില്‍ നിന്ന് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞത്. കുമ്പള പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞിരുന്നു. അഷ്റഫ് കാസര്‍കോട് പൊലീസിന് വിവരം നല്‍കിയതോടെ പൊലീസ് സംഘമെത്തി കറന്തക്കാട് വെച്ച് ഇന്നോവ കാര്‍ തടഞ്ഞു. ഇതിനിടെ കാര്‍ ഡ്രൈവര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ട് പ്രതികളെ രാത്രിയോടെ കുമ്പള പൊലീസിന് കൈമാറി. മലപ്പുറത്തും മറ്റു പൊലീസ് സ്റ്റേഷനുകളിലും പ്രതികള്‍ക്കെതിരെ കേസുകളുള്ളതായി വിവരമുണ്ടെന്ന് കുമ്പള പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുമ്പള അഡിഷണല്‍ എസ്.ഐ. പി. രവീന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

Related Articles
Next Story
Share it