മേല്‍പ്പറമ്പില്‍ പൊലീസുദ്യോഗസ്ഥരെ അക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍
മേല്‍പ്പറമ്പ്: മേല്‍പ്പറമ്പില്‍ പൊലീസുദ്യോഗസ്ഥരെ അക്രമിച്ച സംഘത്തില്‍പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പിലെ സലാം, ഷെമീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സി.ഐ. ബെന്നിലാലു അടക്കം മൂന്ന് പൊലീസുകാര്‍ക്ക് നേരെയാണ് ഞായറാഴ്ച വൈകിട്ട് അക്രമം നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. കൂട്ടം കൂടി നിന്നവരോട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ പിരിഞ്ഞുപോവുകയും മറ്റു ചിലര്‍ പൊലീസ് ജീപ്പിനടുത്ത് എത്തി താക്കോല്‍ കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് പൊലീസിന് നേരെ അക്രമം നടന്നത്. പരിക്കേറ്റ […]

മേല്‍പ്പറമ്പ്: മേല്‍പ്പറമ്പില്‍ പൊലീസുദ്യോഗസ്ഥരെ അക്രമിച്ച സംഘത്തില്‍പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പിലെ സലാം, ഷെമീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സി.ഐ. ബെന്നിലാലു അടക്കം മൂന്ന് പൊലീസുകാര്‍ക്ക് നേരെയാണ് ഞായറാഴ്ച വൈകിട്ട് അക്രമം നടന്നത്.
സംഭവത്തില്‍ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു.
കൂട്ടം കൂടി നിന്നവരോട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ പിരിഞ്ഞുപോവുകയും മറ്റു ചിലര്‍ പൊലീസ് ജീപ്പിനടുത്ത് എത്തി താക്കോല്‍ കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് പൊലീസിന് നേരെ അക്രമം നടന്നത്.
പരിക്കേറ്റ സി.ഐ. ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.