ദുബായ് കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മലയാളികള്‍ മരിച്ചു

ദുബായ്: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. വിസിറ്റ് വിസയില്‍ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിള്‍ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ദാസ് (24), മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശിയും ബര്‍ദുബായിലെ ഫ്രൂട്ട്‌സ് ഷോപ്പില്‍ ജീവനക്കാരനുമായ യാക്കൂബ് അബ്ദുല്ല (38) എന്നിവരാണ് മരിച്ചത്. യാക്കൂബ് സംഭവസ്ഥലത്തും നിധിന്‍ദാസ് ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്. 8 പേര്‍ ഗുരുതര നിലയില്‍ ആസ്പത്രിയിലാണ്. കഴിഞ്ഞ ദിവസം രാത്രി കറാമ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിംഗിലാണ് […]

ദുബായ്: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. വിസിറ്റ് വിസയില്‍ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിള്‍ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ദാസ് (24), മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശിയും ബര്‍ദുബായിലെ ഫ്രൂട്ട്‌സ് ഷോപ്പില്‍ ജീവനക്കാരനുമായ യാക്കൂബ് അബ്ദുല്ല (38) എന്നിവരാണ് മരിച്ചത്. യാക്കൂബ് സംഭവസ്ഥലത്തും നിധിന്‍ദാസ് ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്. 8 പേര്‍ ഗുരുതര നിലയില്‍ ആസ്പത്രിയിലാണ്. കഴിഞ്ഞ ദിവസം രാത്രി കറാമ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിംഗിലാണ് അപകടം ഉണ്ടായത്. താമസസ്ഥലത്താണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

Related Articles
Next Story
Share it