വാഹനാപകടത്തില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍; കണ്ണീരണിഞ്ഞ് തായന്നൂര്‍
കാഞ്ഞങ്ങാട്: തായന്നൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ വാഹനാപകടത്തില്‍ മരിച്ച സുഹൃത്തുക്കളുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തായന്നൂര്‍ ചെരളത്തെ രഘുനാഥന്‍ (52), തായന്നൂര്‍ ചപ്പാരപ്പടവിലെ രാജേഷ് (37) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ നാടിനെ നടുക്കിയ വാഹനാപകടത്തില്‍ മരിച്ചത്. പെരിയ ചാണ തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും അപകടത്തില്‍പ്പെട്ടു. തേറങ്കല്ലിലെ രാജേഷ് (35), രാഹുല്‍ (35) എന്നിവര്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്.മരിച്ച രാജേഷും രഘുനാഥും ഉറ്റ സുഹൃത്തുക്കളാണ്. […]

കാഞ്ഞങ്ങാട്: തായന്നൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ വാഹനാപകടത്തില്‍ മരിച്ച സുഹൃത്തുക്കളുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തായന്നൂര്‍ ചെരളത്തെ രഘുനാഥന്‍ (52), തായന്നൂര്‍ ചപ്പാരപ്പടവിലെ രാജേഷ് (37) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ നാടിനെ നടുക്കിയ വാഹനാപകടത്തില്‍ മരിച്ചത്. പെരിയ ചാണ തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും അപകടത്തില്‍പ്പെട്ടു. തേറങ്കല്ലിലെ രാജേഷ് (35), രാഹുല്‍ (35) എന്നിവര്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്.
മരിച്ച രാജേഷും രഘുനാഥും ഉറ്റ സുഹൃത്തുക്കളാണ്. ഉത്സവം ഉള്‍പ്പെടെയുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് എപ്പോഴും ഒരുമിച്ചായിരുന്നു ഇവരുടെ യാത്ര. പെരിയ വയനാട്ട് കുലവന്‍ തെയ്യംകെട്ട് കാണാന്‍ പോയ ഇവരുടെ യാത്ര അന്ത്യ യാത്രയാവുകയായിരുന്നു. ദേശീയപാതയില്‍ പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് മുന്നിലാണ് അപകടം. ഇവിടെ പ്രധാന പാര്‍ശ്വഭിത്തി നിര്‍മ്മിക്കാനായുണ്ടാക്കിയ കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. മറ്റൊരു പാര്‍ശ്വഭിത്തിയില്‍ തട്ടിയാണ് നിയന്ത്രണം വിട്ടത്. അഞ്ച് മീറ്ററോളം താഴ്ചയുള്ള കുഴിയില്‍ കാര്‍ തല കീഴായാണ് വീണത്. നാല് പേരെയും പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ ത്തിക്കുമ്പോഴേക്കും രാജേഷും രഘുനാഥും മരിച്ചിരുന്നു.
രഘുനാഥ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ഡിഷ് കമ്പനിയിലെ ജീവനക്കാരനാണ്. ടി. മാധവിയുടെയും പരേതനായ കുഞ്ഞമ്പുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ടി. രാജു (ടാക്‌സി ഡ്രൈവര്‍, കാലിച്ചാനടുക്കം), ടി. പ്രദീപ് (ടൈലറിംഗ് ഷോപ്പ്, തായന്നൂര്‍), ടി. ബിന്ദു.
രാജേഷ് സ്വകാര്യ പെയിന്റ് കമ്പനിയുടെ സെയില്‍സ് പ്രതിനിധിയാണ്. പി. അമ്പുവിന്റെയും ജാനകിയുടെ യും മകനാണ്. ഭാര്യ: ആതിര (കോടോത്ത്). മകള്‍: ഋഷിക. സഹോദരങ്ങള്‍: സി. രമ (ബിരിക്കുളം) സി. രഞ്ജിത (വണ്ണാത്തിക്കാനം), പരേതയായ രജനി.