മംഗളൂരുവില്‍ ബസും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മംഗളൂരു: മംഗളൂരു മുല്‍ക്കി ദേശീയ പാതയില്‍ ബസും ഓമ്നിവാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓമ്‌നി വാന്‍ ഡ്രൈവര്‍ ഭുജംഗ (58), വസന്ത കുന്തര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും പദ്രെ സ്വദേശികളാണ്. ഇന്നലെ രാത്രി 8.45ന് മുല്‍ക്കിക്ക് സമീപം പാവഞ്ചെയിലാണ് അപകടമുണ്ടായത്. ഭുജംഗയും വസന്തയും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഓമ്‌നി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.

മംഗളൂരു: മംഗളൂരു മുല്‍ക്കി ദേശീയ പാതയില്‍ ബസും ഓമ്നിവാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓമ്‌നി വാന്‍ ഡ്രൈവര്‍ ഭുജംഗ (58), വസന്ത കുന്തര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും പദ്രെ സ്വദേശികളാണ്.
ഇന്നലെ രാത്രി 8.45ന് മുല്‍ക്കിക്ക് സമീപം പാവഞ്ചെയിലാണ് അപകടമുണ്ടായത്. ഭുജംഗയും വസന്തയും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഓമ്‌നി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.

Related Articles
Next Story
Share it