പയ്യന്നൂര്‍: മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സംഘം അപകടത്തില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. പിലാത്തറ പാപ്പിനിശേരി റോഡില്‍ കണ്ണപുരം പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. അഴീക്കോട് അലവില്‍ സ്വദേശിയും കണ്ണൂര്‍ ജെ.എസ് പോള്‍ കോര്‍ണറിലെ പ്രേമ ഹോട്ടല്‍ ഉടമയുമായ ഒ.കെ പ്രജുല്‍ (34), ചിറക്കല്‍ സ്വദേശി പൂര്‍ണ്ണിമ (30) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. കണ്ണൂര്‍ സബ് ജയിലിന് സമീപത്തെ പുലരി ഹോട്ടല്‍ ഉടമ വിപിന്റെ ഭാര്യയാണ് പൂര്‍ണിമ. ഇരുവരുടെയും കുടുംബാംഗങ്ങളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെ രണ്ടരക്കാണ് അപകടം.