സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ചത്. നഴ്സുമാരാണ് ഇരുവരും. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച മിനി ബസ് തായിഫിന് സമീപം അപകടത്തില്‍ പെടുകയായിരുന്നു. റിയാദിലെത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ജോലിസ്ഥലത്തേക്ക് വരികയായിരുന്നു ഇരുവരും. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. മലയാളികളായ രണ്ട് നഴ്സുമാര്‍ തായിഫ് കിംഗ് […]

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ചത്. നഴ്സുമാരാണ് ഇരുവരും. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച മിനി ബസ് തായിഫിന് സമീപം അപകടത്തില്‍ പെടുകയായിരുന്നു.

റിയാദിലെത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ജോലിസ്ഥലത്തേക്ക് വരികയായിരുന്നു ഇരുവരും. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. മലയാളികളായ രണ്ട് നഴ്സുമാര്‍ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്‍സി, പ്രിയങ്ക എന്നിവരാണ് ആശുപത്രിയിലുള്ളത്. മറ്റു മൂന്ന് പേര്‍ തമിഴ്നാട് സ്വദേശിനികളാണ്.

Related Articles
Next Story
Share it