നിരോധിത മത്സ്യബന്ധനം; രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി

കാഞ്ഞങ്ങാട്: നിരോധിത മത്സ്യബന്ധനം നടത്തിയ രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി. ഫിഷറീസും വകുപ്പ്, തൃക്കരിപ്പൂര്‍, ബേക്കല്‍, ഷിറിയ തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവ നടത്തിയ സംയുക്ത പട്രോളിങ്ങിലാണ് പിടികൂടിയത്. മംഗളൂരുവിലെ ഓറഞ്ച്, ആഷിയാന എന്നീ ബോട്ടുകളാണ് ഫിഷറീസ് അസി. ഡയറക്ടര്‍ കെ.വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് തുടങ്ങിയ പട്രോളിങ്ങില്‍ പുഞ്ചാവി കടപ്പുറത്തിന് ഒമ്പത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ബോട്ടുകള്‍ പിടികൂടിയത്. പിടികൂടിയ ബോട്ടുകള്‍ പുലര്‍ച്ചെ തൈക്കടപ്പുറത്തെത്തിച്ചു. മറൈന്‍ […]

കാഞ്ഞങ്ങാട്: നിരോധിത മത്സ്യബന്ധനം നടത്തിയ രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി. ഫിഷറീസും വകുപ്പ്, തൃക്കരിപ്പൂര്‍, ബേക്കല്‍, ഷിറിയ തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവ നടത്തിയ സംയുക്ത പട്രോളിങ്ങിലാണ് പിടികൂടിയത്. മംഗളൂരുവിലെ ഓറഞ്ച്, ആഷിയാന എന്നീ ബോട്ടുകളാണ് ഫിഷറീസ് അസി. ഡയറക്ടര്‍ കെ.വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് തുടങ്ങിയ പട്രോളിങ്ങില്‍ പുഞ്ചാവി കടപ്പുറത്തിന് ഒമ്പത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ബോട്ടുകള്‍ പിടികൂടിയത്. പിടികൂടിയ ബോട്ടുകള്‍ പുലര്‍ച്ചെ തൈക്കടപ്പുറത്തെത്തിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറീസ് ഗാര്‍ഡ് വിനോദ് കുമാര്‍, അഴിത്തല തീരദേശ സ്റ്റേഷനിലെ സി.പി.ഒ സുനീഷ്, വാര്‍ഡന്‍ നന്ദു, ബേക്കല്‍ തീരദേശ സ്റ്റേഷന്‍ സി.പി.ഒ പവിത്രന്‍, സുജിത്ത്, ഷിറിയ തീരദേശ സ്റ്റേഷന്‍ സി.പി.ഒ നിഷാദ്, ഫിഷറീസ് റസ്‌ക്യൂ ഗാര്‍ഡുമാരായ അജീഷ്, ധനീഷ്, സമീര്‍, സേതുമാധവന്‍, ഡ്രൈവര്‍മാരായ നാരായണന്‍, സതീശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബോട്ടുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഈ മാസം 13ന് നിയമ ലംഘനത്തിന് പിടികൂടിയ നാല് ബോട്ടുകളില്‍ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ ലബീബ് അറിയിച്ചു.

Related Articles
Next Story
Share it