വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് പേരെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാര്‍ക്കള സ്വദേശി ഗണേഷ് നായിക് (26), കുടക് സ്വദേശി രഞ്ജിത്ത് കെആര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഈ വര്‍ഷം ജനുവരിയില്‍ ഐക്കാല ഹരീഷ് ഷെട്ടി എന്നയാളുടെ ഗുട്ടക്കാടുള്ള വീട് കുത്തിത്തുറന്ന് പ്രതികള്‍ ആഭരണങ്ങളും പണവും കവര്‍ന്നിരുന്നു. ഇവരില്‍ നിന്ന് ഒരു കിലോ ആഭരണങ്ങള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, മോഷണത്തിന് ഉപയോഗിച്ച രണ്ട് കമ്പികള്‍ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത […]

മംഗളൂരു: മംഗളൂരുവില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് പേരെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാര്‍ക്കള സ്വദേശി ഗണേഷ് നായിക് (26), കുടക് സ്വദേശി രഞ്ജിത്ത് കെആര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഈ വര്‍ഷം ജനുവരിയില്‍ ഐക്കാല ഹരീഷ് ഷെട്ടി എന്നയാളുടെ ഗുട്ടക്കാടുള്ള വീട് കുത്തിത്തുറന്ന് പ്രതികള്‍ ആഭരണങ്ങളും പണവും കവര്‍ന്നിരുന്നു. ഇവരില്‍ നിന്ന് ഒരു കിലോ ആഭരണങ്ങള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, മോഷണത്തിന് ഉപയോഗിച്ച രണ്ട് കമ്പികള്‍ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 56,50,000 രൂപയാണ്.
നേരത്തെ മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടു കുത്തിത്തുറന്ന് മോഷണം, വാഹന മോഷണം തുടങ്ങിയ കേസുകളില്‍ ഇരുവരും പ്രതികളാണ്. പ്രതി ഗണേഷ് നായിക്കിനെതിരെ പോക്‌സോ കേസുമുണ്ട്. കേസ് തെളിയിച്ച സംഘത്തിന് പൊലീസ് കമ്മീഷണര്‍ 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് ജെയിന്‍, സിസിബി എസിപി പി.എ ഹെഗ്‌ഡെ, ഇന്‍സ്‌പെക്ടര്‍ ശ്യാം സുന്ദര്‍, രാജേന്ദ്ര, സുദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles
Next Story
Share it