കാസര്‍കോട്-സുള്ള്യ റൂട്ടിലോടുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ് നിയന്ത്രണം വിട്ട് കൃഷിയിടത്തിലേക്ക് പാഞ്ഞുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

സുള്ള്യ: കാസര്‍കോട്-സുള്ള്യ റൂട്ടിലോടുന്ന കേരള ട്രാന്‍സ്പോര്‍ട്ട് ബസ് നിയന്ത്രണം വിട്ട് കൃഷിയിടത്തിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ജാല്‍സൂര്‍ ഗ്രാമത്തിലെ അഡ്കരീന മാവിനക്കാട്ടെയിലാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്ന് സുള്ള്യ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബസ് റോഡരികിലെ കൃഷിയിടത്തിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. പരിക്കേറ്റവരെ സുള്ള്യ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു.

സുള്ള്യ: കാസര്‍കോട്-സുള്ള്യ റൂട്ടിലോടുന്ന കേരള ട്രാന്‍സ്പോര്‍ട്ട് ബസ് നിയന്ത്രണം വിട്ട് കൃഷിയിടത്തിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ജാല്‍സൂര്‍ ഗ്രാമത്തിലെ അഡ്കരീന മാവിനക്കാട്ടെയിലാണ് അപകടമുണ്ടായത്.
കാസര്‍കോട് നിന്ന് സുള്ള്യ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബസ് റോഡരികിലെ കൃഷിയിടത്തിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. പരിക്കേറ്റവരെ സുള്ള്യ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു.

Related Articles
Next Story
Share it