ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

ആദൂര്‍: വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ പിടിയിലായി. ഗ്വാളിമുഖ കര്‍ണൂറിലെ നവീന്‍(27), ജഗദീഷ്(32) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2012ല്‍ ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ പ്രതികളാണ് ഇരുവരും. കോടതിയില്‍ ഹാജരായ ശേഷം രണ്ടുപേരും ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് കോടതി നിരവധി തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നവീനെയും ജഗദീഷിനെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പുത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപേരെയും ആദൂര്‍ പൊലീസിലെ വാറണ്ട് സ്‌ക്വാഡ് അംഗങ്ങളായ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ രത്നാകരന്‍ […]

ആദൂര്‍: വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ പിടിയിലായി. ഗ്വാളിമുഖ കര്‍ണൂറിലെ നവീന്‍(27), ജഗദീഷ്(32) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2012ല്‍ ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ പ്രതികളാണ് ഇരുവരും. കോടതിയില്‍ ഹാജരായ ശേഷം രണ്ടുപേരും ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് കോടതി നിരവധി തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നവീനെയും ജഗദീഷിനെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പുത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപേരെയും ആദൂര്‍ പൊലീസിലെ വാറണ്ട് സ്‌ക്വാഡ് അംഗങ്ങളായ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ രത്നാകരന്‍ പെരുമ്പള, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, അശ്വത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Related Articles
Next Story
Share it