ഹാസനില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ ആസ്പത്രിയില്‍

മംഗളൂരു: ഹാസന്‍ ജില്ലയിലെ ചന്നരായപട്ടണത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പുത്തൂര്‍ താലൂക്കിലെ ഈശ്വരമംഗല സ്വദേശി ദേവിപ്രസാദ് (33), സുഹൃത്ത് ബണ്ട്വാള്‍ കേളഗിന ബാരെബെട്ടു സ്വദേശി സുദര്‍ശന്‍ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുദര്‍ശനെ(34) പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് പേരും ബംഗളൂരുവില്‍ നിന്ന് വീട്ടിലേക്ക് കാറില്‍ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ദേവിപ്രസാദിന്റെ ഭാര്യയുടെ ആദ്യ പ്രസവം പ്രമാണിച്ചാണ് മൂന്നുപേരും കാറില്‍ നാട്ടിലേക്ക് തിരിച്ചത്. ജനുവരി […]

മംഗളൂരു: ഹാസന്‍ ജില്ലയിലെ ചന്നരായപട്ടണത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പുത്തൂര്‍ താലൂക്കിലെ ഈശ്വരമംഗല സ്വദേശി ദേവിപ്രസാദ് (33), സുഹൃത്ത് ബണ്ട്വാള്‍ കേളഗിന ബാരെബെട്ടു സ്വദേശി സുദര്‍ശന്‍ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുദര്‍ശനെ(34) പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് പേരും ബംഗളൂരുവില്‍ നിന്ന് വീട്ടിലേക്ക് കാറില്‍ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ദേവിപ്രസാദിന്റെ ഭാര്യയുടെ ആദ്യ പ്രസവം പ്രമാണിച്ചാണ് മൂന്നുപേരും കാറില്‍ നാട്ടിലേക്ക് തിരിച്ചത്. ജനുവരി 14 ആണ് പ്രസവത്തിനുള്ള തീയതിയെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ചന്നരായ പട്ടണത്തിനടുത്തെത്തിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. രണ്ടുയുവാക്കളും സംഭവസ്ഥലത്തുതന്നെ മരിച്ചു.

Related Articles
Next Story
Share it