മംഗളൂരു ബജ്‌പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചു

മംഗളൂരു: മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചു. ടിപ്പര്‍ ഓടിച്ചിരുന്ന കൊഞ്ചാടി മന്ദരബൈലു ഹരിപദാവ് സ്വദേശി ലോകനാഥ ഷെട്ടിഗര്‍ (62), ട്രക്ക് ഡ്രൈവര്‍ ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശി ബലരാമുഡു (39) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് കൈകമ്പയിലെ ഗുരുപൂര്‍ ബെല്ലിബെട്ടിനടുത്ത് അഗസരഗുഡ്ഡെയില്‍ താഴോട്ടുള്ള വളവില്‍ ട്രക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മൂഡുബിദ്രിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ട്രക്ക്. ടിപ്പര്‍ ലോറി ഗുരുപൂരില്‍ നിന്ന് കൈകമ്പയിലേക്ക് പോകുകയായിരുന്നു.ലോകനാഥ വാഹനത്തില്‍ കുടുങ്ങിയതിനാല്‍ ക്രെയിന്‍ എത്തിച്ചാണ് […]

മംഗളൂരു: മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചു. ടിപ്പര്‍ ഓടിച്ചിരുന്ന കൊഞ്ചാടി മന്ദരബൈലു ഹരിപദാവ് സ്വദേശി ലോകനാഥ ഷെട്ടിഗര്‍ (62), ട്രക്ക് ഡ്രൈവര്‍ ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശി ബലരാമുഡു (39) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് കൈകമ്പയിലെ ഗുരുപൂര്‍ ബെല്ലിബെട്ടിനടുത്ത് അഗസരഗുഡ്ഡെയില്‍ താഴോട്ടുള്ള വളവില്‍ ട്രക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മൂഡുബിദ്രിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ട്രക്ക്. ടിപ്പര്‍ ലോറി ഗുരുപൂരില്‍ നിന്ന് കൈകമ്പയിലേക്ക് പോകുകയായിരുന്നു.
ലോകനാഥ വാഹനത്തില്‍ കുടുങ്ങിയതിനാല്‍ ക്രെയിന്‍ എത്തിച്ചാണ് പുഖത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ട്രക്ക് ഡ്രൈവര്‍ ബലരാമുഡു ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി കേബിളുകള്‍ മുറിഞ്ഞ് ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.

Related Articles
Next Story
Share it