ആസ്പത്രിയില്‍ നിന്ന് കടത്തിയ സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: പത്തനാപുരത്ത് ആസ്പത്രിയില്‍ നിന്ന് കടത്തിയ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാപുരം പട്ടാഴി കരുവാക്കോട് സ്വദേശി പ്രസാദ് (50), ചെളിക്കുഴി സ്വദേശി മുരുകാനന്ദന്‍ (49) എന്നിവരാണ് മരിച്ചത്. രാജീവ്, ഗോപി എന്നിവരെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസംമുമ്പാണ് പത്തനാപുരത്ത് ഒരു കോവിഡ് സെന്ററില്‍ നിന്ന് കന്നാസില്‍ സൂക്ഷിച്ച സര്‍ജിക്കല്‍ സ്പിരിറ്റ് കാണാതായത്. സ്വകാര്യ ആസ്പത്രിയെ സി.എഫ്.എല്‍.ടി.സിയാക്കി മാറ്റിയതായിരുന്നു. ഇവിടെ സര്‍ജിക്കല്‍ ആവശ്യത്തിനായി സൂക്ഷിച്ചതായിരുന്നു സ്പിരിറ്റ്. […]

കൊല്ലം: പത്തനാപുരത്ത് ആസ്പത്രിയില്‍ നിന്ന് കടത്തിയ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാപുരം പട്ടാഴി കരുവാക്കോട് സ്വദേശി പ്രസാദ് (50), ചെളിക്കുഴി സ്വദേശി മുരുകാനന്ദന്‍ (49) എന്നിവരാണ് മരിച്ചത്. രാജീവ്, ഗോപി എന്നിവരെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസംമുമ്പാണ് പത്തനാപുരത്ത് ഒരു കോവിഡ് സെന്ററില്‍ നിന്ന് കന്നാസില്‍ സൂക്ഷിച്ച സര്‍ജിക്കല്‍ സ്പിരിറ്റ് കാണാതായത്. സ്വകാര്യ ആസ്പത്രിയെ സി.എഫ്.എല്‍.ടി.സിയാക്കി മാറ്റിയതായിരുന്നു. ഇവിടെ സര്‍ജിക്കല്‍ ആവശ്യത്തിനായി സൂക്ഷിച്ചതായിരുന്നു സ്പിരിറ്റ്. ബ്ലോക്ക് പഞ്ചായത്താണ് ഇത് കോവിഡ് കെയര്‍ സെന്ററാക്കിയത്. ആസ്പത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മുരുകാനന്ദനാണ് സ്പിരിറ്റ് കടത്തിയതെന്ന് സംശയിക്കുന്നു. ആസ്പത്രിയിലെ ജീവനക്കാരനാണ് മരണപ്പെട്ട പ്രസാദും. പ്രസാദ് ഇന്നലെ രാത്രിയും മുരുകാനന്ദന്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്. നാല് പേര്‍ മാത്രമേ സ്പിരിറ്റ് കഴിച്ചിട്ടുള്ളുവെന്നാണ് അനുമാനിക്കുന്നത്. പൊലീസും എക്‌സൈസും ആസ്പത്രിയിലെത്തി അന്വേഷണം നടത്തിവരികയാണ്. പ്രസാദും മുരുകാനന്ദനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരിച്ചത്. വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ ഇവരുടെ മരണം സ്പിരിറ്റ് കഴിച്ചത് മൂലമാണോ എന്നതിന് സ്ഥിരീകരണമുണ്ടാകു.

Related Articles
Next Story
Share it