ബംഗളൂരുവിലെ 72 ഫ്‌ളാറ്റുകളുള്ള അപ്പാര്‍ട്ടുമെന്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; അമ്മയും മകളും വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പൊള്ളലേറ്റു; കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ബംഗളൂരു: ബംഗളൂരുവിലെ 72 ഫ്ളാറ്റുകളുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ചൊവ്വാഴ്ചയുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ വെന്തുമരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. മൂന്ന് ഫ്ളാറ്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ അപ്പാര്‍ട്ട്മെന്റില്‍ തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ പൂര്‍ത്തിയായാല്‍ മാത്രമേ എത്രപേര്‍ക്ക് ജീവനഹാനി സംഭവിച്ചുവെന്നതിനെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. ബംഗളൂരുവിലെ ബൊമ്മനഹള്ളിക്ക് സമീപം ദേവരാച്ചിക്കനഹള്ളിയിലെ അശ്രിത് ആസ്പയര്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. ലക്ഷ്മിദേവി […]

ബംഗളൂരു: ബംഗളൂരുവിലെ 72 ഫ്ളാറ്റുകളുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ചൊവ്വാഴ്ചയുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ വെന്തുമരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. മൂന്ന് ഫ്ളാറ്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ അപ്പാര്‍ട്ട്മെന്റില്‍ തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ പൂര്‍ത്തിയായാല്‍ മാത്രമേ എത്രപേര്‍ക്ക് ജീവനഹാനി സംഭവിച്ചുവെന്നതിനെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. ബംഗളൂരുവിലെ ബൊമ്മനഹള്ളിക്ക് സമീപം ദേവരാച്ചിക്കനഹള്ളിയിലെ അശ്രിത് ആസ്പയര്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. ലക്ഷ്മിദേവി (82), മകല്‍ ഭാഗ്യരേഖ (59), എന്നിവരാണ് വെന്തുമരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് സംശയിക്കുന്നു. അപ്പാര്‍ട്ട്മെന്റില്‍ ഇപ്പോഴും കടുത്ത പുക ഉയരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച എഡിജിപി അമര്‍ കുമാര്‍ പാണ്ഡെ പറഞ്ഞു. അഗ്നിശമന സേനയുടെ ശ്രമഫലമായി കൂടുതല്‍ ഭാഗങ്ങളിലേക്ക് തീപടരുന്നത് തടയാന്‍ സാധിച്ചു. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് ശേഷമാണ് തീപിടുത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷം സൂചിപ്പിക്കുന്നുവെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപ്പാര്‍ട്ടുമെന്റിലെ മുഴുവന്‍ സമുച്ചയവും ഒഴിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.

Related Articles
Next Story
Share it