മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ റെയില്‍വേ പൊലീസ് പിടികൂടി
മംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ റെയില്‍വേ പൊലീസ് പിടിച്ചെടുത്തു. ഇത് ഹവാല പണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബ്രൗണ്‍ കളര്‍ ടേപ്പ് ഉപയോഗിച്ച് ഒരു പാക്കിലാണ് രണ്ട് കോടി രൂപ മുഴുവന്‍ സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ കറന്‍സി നോട്ടുകളുടെ 100 ചെറിയ കെട്ടുകളാണ് പായ്ക്കിലുണ്ടായിരുന്നത്. രാജസ്ഥാന്‍ സ്വദേശി മനോഹര്‍ സിംഗ് എന്ന ചെന്‍ സിംഗ് (22) ആണ് അറസ്റ്റിലായത്. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതി. പരിശോധനക്കിടെ തന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ ഉള്ളിലെന്താണെന്ന് പറയാന്‍ […]

മംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ റെയില്‍വേ പൊലീസ് പിടിച്ചെടുത്തു. ഇത് ഹവാല പണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബ്രൗണ്‍ കളര്‍ ടേപ്പ് ഉപയോഗിച്ച് ഒരു പാക്കിലാണ് രണ്ട് കോടി രൂപ മുഴുവന്‍ സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ കറന്‍സി നോട്ടുകളുടെ 100 ചെറിയ കെട്ടുകളാണ് പായ്ക്കിലുണ്ടായിരുന്നത്.
രാജസ്ഥാന്‍ സ്വദേശി മനോഹര്‍ സിംഗ് എന്ന ചെന്‍ സിംഗ് (22) ആണ് അറസ്റ്റിലായത്. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതി. പരിശോധനക്കിടെ തന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ ഉള്ളിലെന്താണെന്ന് പറയാന്‍ ചെന്‍ സിംഗ് തയ്യാറായില്ല. ഇതില്‍ സംശയം തോന്നി ബേലാപൂര്‍ റെയില്‍വേ ഓഫീസര്‍ എച്ച്‌കെ പ്രസന്ന കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളെ ട്രെയിനില്‍ നിന്ന് ഇറക്കി ചോദ്യം ചെയ്തു.
മുംബൈയില്‍ പിന്റോ എന്ന ഭരത് ഭായിക്ക് വേണ്ടി 15,000 രൂപ മാസ ശമ്പളത്തിനാണ് താന്‍ ജോലി ചെയ്യുന്നതെന്നും പിന്റോ ഭായിയുടെ നിര്‍ദ്ദേശപ്രകാരം മംഗളൂരു നിവാസിയായ രാജുവിന് കൈമാറാനാണ് പണം കൊണ്ടുപോകുന്നതെന്നുമാണ് പൊലീസിനോട് പ്രതി പറഞ്ഞത്.