പുത്തൂരിനടുത്ത് ഉപ്പിനങ്ങാടിയില്‍ രണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ ചക്രങ്ങള്‍ റോഡിലെ ചെളിയില്‍ കുടുങ്ങി, മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു; യാത്രക്കാര്‍ വലഞ്ഞു

പുത്തൂര്‍: ഉപ്പിനങ്ങാടിക്കടുത്ത് കാര്‍വേലില്‍ രണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ ചക്രങ്ങള്‍ റോഡിലെ ചെളിനിറഞ്ഞ കുഴികളില്‍ കുടുങ്ങി. ഇതോടെ രണ്ട് വലിയ വാഹനങ്ങളും മുന്നോട്ടെടുക്കാനാകാതെ റോഡില്‍ നിന്നു. മണിക്കൂറോളം വന്‍ ഗതാഗത തടസ്സമുണ്ടായി. ഏറെ നേരം നീണ്ട ഗതാഗത തടസ്സം കാരണം സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും വാഹന ഡ്രൈവര്‍മാരും ബുദ്ധിമുട്ടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ദേശീയപാതയുടെ നാലുവരി പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ റോഡരികില്‍ കുഴിയെടുത്ത് ചെളി നീക്കിയിരുന്നില്ല. മഴയെത്തുടര്‍ന്ന് ഓടയിലേക്ക് ചെളി ഒഴുകി ഓട പൂര്‍ണമായും ചെളി നിറഞ്ഞു. […]

പുത്തൂര്‍: ഉപ്പിനങ്ങാടിക്കടുത്ത് കാര്‍വേലില്‍ രണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ ചക്രങ്ങള്‍ റോഡിലെ ചെളിനിറഞ്ഞ കുഴികളില്‍ കുടുങ്ങി. ഇതോടെ രണ്ട് വലിയ വാഹനങ്ങളും മുന്നോട്ടെടുക്കാനാകാതെ റോഡില്‍ നിന്നു. മണിക്കൂറോളം വന്‍ ഗതാഗത തടസ്സമുണ്ടായി. ഏറെ നേരം നീണ്ട ഗതാഗത തടസ്സം കാരണം സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും വാഹന ഡ്രൈവര്‍മാരും ബുദ്ധിമുട്ടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.
ദേശീയപാതയുടെ നാലുവരി പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ റോഡരികില്‍ കുഴിയെടുത്ത് ചെളി നീക്കിയിരുന്നില്ല. മഴയെത്തുടര്‍ന്ന് ഓടയിലേക്ക് ചെളി ഒഴുകി ഓട പൂര്‍ണമായും ചെളി നിറഞ്ഞു. ഒരു കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ടയര്‍ ചെളി നിറഞ്ഞ ഓടയില്‍ കുടുങ്ങി. അല്‍പസമയത്തിന് ശേഷം ഇതേ ഭാഗത്ത് നിന്ന് വന്ന മറ്റൊരു കണ്ടെയ്‌നര്‍ ലോറി ചരിഞ്ഞ കണ്ടെയ്‌നറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ അതും കുടുങ്ങുകയായിരുന്നു.
ക്രെയിന്‍ ഉപയോഗിച്ചാണ് രണ്ട് കണ്ടെയ്‌നറുകളും റോഡില്‍ നിന്ന് മാറ്റിയത്. സ്ഥലത്ത് അടിഞ്ഞുകൂടിയ ചെളിയില്‍ മറ്റ് വാഹനങ്ങളുടെ ടയറുകള്‍ കുടുങ്ങുന്നതും പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുപോലെ നിരവധി സംഭവങ്ങള്‍ നടന്നെങ്കിലും കരാറുകാരന്‍ ചെളി നീക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല.

Related Articles
Next Story
Share it