സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
മഞ്ചേശ്വരം: മിയാപ്പദവ് ബാളിയൂരില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരു വിദ്യര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. മിയാപ്പദവ് ദര്‍ബെയിലെ ഹരിഷ് ഷെട്ടിയുടെ മകന്‍ പ്രിതേഷ് ഷെട്ടി(21), ബെജ്ജയിലെ സുരേഷ് ഭണ്ഡാരി- അരുണാക്ഷി ദമ്പതികളുടെ മകന്‍ അഭിഷേക് ഭണ്ഡാരി (21) എന്നിവരാണ് മരിച്ചത്. മിയാപ്പദവ് ചികൂര്‍പാതയിലെ നവിതി (21)നെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും മംഗളൂരു പ്രണാവ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ്. ഇന്ന് രാവിലെ 9 മണിയോടെ ബാളിയൂരില്‍ വെച്ചാണ് അപകടം. കുട്ടികളെ […]

മഞ്ചേശ്വരം: മിയാപ്പദവ് ബാളിയൂരില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരു വിദ്യര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. മിയാപ്പദവ് ദര്‍ബെയിലെ ഹരിഷ് ഷെട്ടിയുടെ മകന്‍ പ്രിതേഷ് ഷെട്ടി(21), ബെജ്ജയിലെ സുരേഷ് ഭണ്ഡാരി- അരുണാക്ഷി ദമ്പതികളുടെ മകന്‍ അഭിഷേക് ഭണ്ഡാരി (21) എന്നിവരാണ് മരിച്ചത്. മിയാപ്പദവ് ചികൂര്‍പാതയിലെ നവിതി (21)നെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും മംഗളൂരു പ്രണാവ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ്. ഇന്ന് രാവിലെ 9 മണിയോടെ ബാളിയൂരില്‍ വെച്ചാണ് അപകടം. കുട്ടികളെ കൊണ്ടുവരാനായി പോക്കറ്റ് റോഡിലൂടെ വന്ന എ.ജെ.ഐ സ്‌കൂളിലെ ബസ് ബാളിയൂര്‍ റോഡില്‍ പ്രവേശിക്കുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ബസിന്റെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണ വിദ്യാര്‍ത്ഥികളുടെ തല റോഡിലേക്കിടിച്ചാണ് ഗുരുതര പരിക്കേറ്റത്. മൂവരെയും നാട്ടുകാര്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പ്രിതേഷ് ഷെട്ടിയും അഭിഷേക് ഭണ്ഡാരിയും അപ്പോഴേക്കും മരിച്ചിരുന്നു.