നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബ്രഹ്മവാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ സമിത്ത് കുമാര്‍ എം.ജി (19), വാഗീഷ് കെദില്യ (19) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ബ്രഹ്മവാറിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.ഇരുവരും സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബ്രഹ്മവാര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

മംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബ്രഹ്മവാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ സമിത്ത് കുമാര്‍ എം.ജി (19), വാഗീഷ് കെദില്യ (19) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ബ്രഹ്മവാറിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
ഇരുവരും സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബ്രഹ്മവാര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it