അടക്ക മോഷണം ആരോപിച്ച് രണ്ട് കുട്ടികളെ കവുങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; പ്രതി അറസ്റ്റില്‍

ആദൂര്‍: അടക്കമോഷണം ആരോപിച്ച് രണ്ട് കുട്ടികളെ കവുങ്ങില്‍ കെട്ടിയിട്ട് മുളവടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത ആദൂര്‍ പൊലീസ് പ്രതി പൊവ്വല്‍ കൊളത്തിങ്കരയിലെ അബ്ദുല്ല എന്ന അന്താഞ്ഞി(42)യെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ 27ന് വൈകിട്ട് നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മല്ലം സ്വദേശികളായ പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. കുട്ടികളുടെ കുടുംബത്തിന്റെ സ്ഥലവും പ്രതി പാട്ടത്തിനെടുത്ത തോട്ടവും അടുത്തടുത്താണ്. കുടുംബസ്വത്തില്‍ നിന്ന് അടക്കയുമായി കുട്ടികള്‍ പോകുമ്പോള്‍ തന്റെ തോട്ടത്തിലെ അടക്ക പെറുക്കിയെന്നാരോപിച്ച് അബ്ദുല്ല ഒന്നരമണിക്കൂര്‍ നേരം […]

ആദൂര്‍: അടക്കമോഷണം ആരോപിച്ച് രണ്ട് കുട്ടികളെ കവുങ്ങില്‍ കെട്ടിയിട്ട് മുളവടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത ആദൂര്‍ പൊലീസ് പ്രതി പൊവ്വല്‍ കൊളത്തിങ്കരയിലെ അബ്ദുല്ല എന്ന അന്താഞ്ഞി(42)യെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ 27ന് വൈകിട്ട് നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മല്ലം സ്വദേശികളായ പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. കുട്ടികളുടെ കുടുംബത്തിന്റെ സ്ഥലവും പ്രതി പാട്ടത്തിനെടുത്ത തോട്ടവും അടുത്തടുത്താണ്. കുടുംബസ്വത്തില്‍ നിന്ന് അടക്കയുമായി കുട്ടികള്‍ പോകുമ്പോള്‍ തന്റെ തോട്ടത്തിലെ അടക്ക പെറുക്കിയെന്നാരോപിച്ച് അബ്ദുല്ല ഒന്നരമണിക്കൂര്‍ നേരം കവുങ്ങില്‍ കെട്ടിയിടുകയും മുളവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടികള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ആദൂര്‍ എസ്.ഐ കെ.വി മധുസൂദനനാണ് അബ്ദുല്ലയെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it