പടന്നക്കാട്ടെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച പതിനാലുകാരിയുള്‍പ്പെടെ രണ്ടുകുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റു; കോടതി നിര്‍ദേശപ്രകാരം കേസെടുത്ത് പൊലീസ്

കാഞ്ഞങ്ങാട്: പടന്നക്കാട്ടെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച പതിനാലുകാരിയുള്‍പ്പെടെ രണ്ടു കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റു. ഇതെത്തുടര്‍ന്ന് മഹിളാമന്ദിരം അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹിളാമന്ദിരത്തില്‍ കഴിയുകയായിരുന്ന 14 കാരിയെ കാണാതായിരുന്നു. പിന്നീട് കുട്ടിയെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. മന്ദിരത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം തിരക്കിയ മജിസ്ട്രേട്ടിനോടാണ് താനുള്‍പ്പെടെ രണ്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മര്‍ദ്ദനവും മാനസികപീഡനവും സഹിക്കാനാകാതെയാണ് മഹിളാ മന്ദിരം വിട്ടതെന്ന് പെണ്‍കുട്ടി മജിസ്‌ട്രേട്ടിന് മൊഴി നല്‍കി. ഇതേ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശത്താല്‍ മഹിളാമന്ദിരം അധികൃതര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. […]

കാഞ്ഞങ്ങാട്: പടന്നക്കാട്ടെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച പതിനാലുകാരിയുള്‍പ്പെടെ രണ്ടു കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റു. ഇതെത്തുടര്‍ന്ന് മഹിളാമന്ദിരം അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹിളാമന്ദിരത്തില്‍ കഴിയുകയായിരുന്ന 14 കാരിയെ കാണാതായിരുന്നു. പിന്നീട് കുട്ടിയെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. മന്ദിരത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം തിരക്കിയ മജിസ്ട്രേട്ടിനോടാണ് താനുള്‍പ്പെടെ രണ്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മര്‍ദ്ദനവും മാനസികപീഡനവും സഹിക്കാനാകാതെയാണ് മഹിളാ മന്ദിരം വിട്ടതെന്ന് പെണ്‍കുട്ടി മജിസ്‌ട്രേട്ടിന് മൊഴി നല്‍കി. ഇതേ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശത്താല്‍ മഹിളാമന്ദിരം അധികൃതര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. അതിനിടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് മഹിളാമന്ദിരം അധികൃതര്‍ പറയുന്നത്.

Related Articles
Next Story
Share it