ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്‌കൂളില്‍ പോകാതെ ബാഗ് റോഡരികില്‍ ഉപേക്ഷിച്ച് രണ്ട് കുട്ടികള്‍ പള്ളിയില്‍ ഒളിച്ചിരുന്നു; പൊലീസും നാട്ടുകാരും വട്ടംകറങ്ങി

ഉപ്പള: ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്‌കൂളില്‍ പോകാതെ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബാഗ് റോഡരികില്‍ ഉപേക്ഷിച്ച് പള്ളിയില്‍ ഒളിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന രീതിയിലുള്ള വ്യാജ പ്രചരണം പൊലീസിനേയും നാട്ടുകാരേയും വട്ടം കറക്കി. ഇന്നലെ ഉച്ചയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. ഉപ്പളക്ക് സമീപത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളാണ് ഒളിച്ചിരുന്നത്. ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയാല്‍ അധ്യാപിക ശകാരിക്കുമെന്ന് കരുതിയാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പോകാതെ ചുറ്റിത്തിരിയുകയും 12 മണിയോടെ […]

ഉപ്പള: ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്‌കൂളില്‍ പോകാതെ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബാഗ് റോഡരികില്‍ ഉപേക്ഷിച്ച് പള്ളിയില്‍ ഒളിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന രീതിയിലുള്ള വ്യാജ പ്രചരണം പൊലീസിനേയും നാട്ടുകാരേയും വട്ടം കറക്കി. ഇന്നലെ ഉച്ചയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. ഉപ്പളക്ക് സമീപത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളാണ് ഒളിച്ചിരുന്നത്. ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയാല്‍ അധ്യാപിക ശകാരിക്കുമെന്ന് കരുതിയാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പോകാതെ ചുറ്റിത്തിരിയുകയും 12 മണിയോടെ കൈക്കമ്പയിലെ ഓട്ടോ സ്റ്റാന്റിന് സമീപം എത്തി ദേശീയപാത നിര്‍മ്മാണാവശ്യാര്‍ത്ഥം കൂട്ടിയിട്ട മണ്ണിന് മുകളില്‍ ബാഗ് ഉപേക്ഷിച്ച് ഉപ്പളക്ക് സമീപത്തെ പള്ളിയില്‍ കയറി ഒളിച്ചിരുന്നത്. ബാഗ് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍മാര്‍ മഞ്ചേശ്വരം പൊലീസിന് വിവരം അറിയിച്ചു. അതിനിടെ കുട്ടികള തട്ടിക്കൊണ്ടു പോയെന്ന രീതിയില്‍ വ്യാജ പ്രചാരണമുണ്ടായി. ബാഗ് പൊലീസ് പരിശോധിച്ചപ്പോള്‍ രണ്ട് കുട്ടികളുടേയും പേര് മാത്രമായിരുന്നു പുസ്തകത്തില്‍ ഉണ്ടായിരുന്നത്. സ്‌കൂളിന്റെ പേരില്ലാത്തതിനാല്‍ ഇരുവരേയും തിരിച്ചറിഞ്ഞുമില്ല. പിന്നീട് മറ്റൊരു വിദ്യാര്‍ത്ഥിയാണ് സ്‌കൂളിനെ പറ്റിയുള്ള വിവരം നല്‍കിയത്. പൊലീസ് സ്‌കൂളില്‍ എത്തി കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ബാഗ് എടുക്കാന്‍ തിരിച്ചെത്തി. ഇതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ കൈമാറുകയായിരുന്നു. ഇതോടെയാണ് പൊലീസിനും നാട്ടുകാര്‍ക്കും ആശ്വാസമായത്.

Related Articles
Next Story
Share it