തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്

പെര്‍ള: തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. വീട്ടുവരാന്തയില്‍ കളിക്കുകയായിരുന്ന ഉക്കിനടുക്ക വാഗ്‌ദേവി എല്‍.പി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനി മറിയം താലിയ, ബദിയടുക്ക ഉക്കിനടുക്കയിലെ ഏഴ് വയസുകാരി ഐസാ ഫാത്തിമ എന്നിവരെയാണ് തെരുവുനായ അക്രമിച്ചത്. ടൂഷ്യന്‍ കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ഫാത്തിമയെ തെരുവ് നായ അക്രമിച്ചത്. ആക്രമണത്തില്‍ കുട്ടികള്‍ക്ക് അരയ്ക്കും കാലിനും പരിക്കേറ്റു.പരിക്ക് ഗുരുതരമല്ല. തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ വെച്ചാണ് കടിയേറ്റതെന്നും രണ്ടു പേരെയും കടിച്ചത് ഒരേ നായയാണെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. പേ പിടിച്ച നായയാണ് കുട്ടികളെ […]

പെര്‍ള: തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. വീട്ടുവരാന്തയില്‍ കളിക്കുകയായിരുന്ന ഉക്കിനടുക്ക വാഗ്‌ദേവി എല്‍.പി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനി മറിയം താലിയ, ബദിയടുക്ക ഉക്കിനടുക്കയിലെ ഏഴ് വയസുകാരി ഐസാ ഫാത്തിമ എന്നിവരെയാണ് തെരുവുനായ അക്രമിച്ചത്. ടൂഷ്യന്‍ കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ഫാത്തിമയെ തെരുവ് നായ അക്രമിച്ചത്. ആക്രമണത്തില്‍ കുട്ടികള്‍ക്ക് അരയ്ക്കും കാലിനും പരിക്കേറ്റു.
പരിക്ക് ഗുരുതരമല്ല. തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ വെച്ചാണ് കടിയേറ്റതെന്നും രണ്ടു പേരെയും കടിച്ചത് ഒരേ നായയാണെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. പേ പിടിച്ച നായയാണ് കുട്ടികളെ കടിച്ചതെന്നും നായയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റ കുട്ടികള്‍ക്ക് പെര്‍ളയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശിശ്രുഷകള്‍ക്ക് ശേഷം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ വെച്ച് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കി. പേ ഇളകിയ നായ മറ്റു വളര്‍ത്ത് മൃഗങ്ങളേയും കടിച്ചതായും സംശയിക്കുന്നു.

Related Articles
Next Story
Share it