തിരുവനന്തപുരത്ത് ജോഡോ യാത്രയില്‍ രാഹുലിന്റെ കൈപിടിച്ച് തളങ്കരയിലെ രണ്ട് കുട്ടികളും

തിരുവനന്തപുരം: കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തിരുവനന്തപുരം പര്യടനത്തില്‍ രാഹുലിനൊപ്പം അണിനിരന്ന് കാസര്‍കോട് തളങ്കരയിലെ രണ്ട് കുട്ടികളും. പ്രവാസി ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഗഫൂര്‍ തളങ്കരയുടെ മക്കളായ സൈഫയും സനൂഫയുമാണ് രാഹുലിന്റെ കൈപിടിച്ച് യാത്രയില്‍ അണിനിരന്നത്. ഗഫൂറിനൊപ്പം തിരുവനന്തപുരത്ത് എത്തിയതായിരുന്നു മക്കള്‍. തമ്പാനൂരില്‍ റോഡരികില്‍ നിന്ന് യാത്ര നോക്കിനില്‍ക്കുമ്പോള്‍ രാഹുല്‍ഗാന്ധി സൈഫയേയും സനൂഫയേയും കൈകാട്ടി അരികില്‍ വിളിച്ച് തന്റെ ഒപ്പം നടത്തുകയായിരുന്നു.കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍, കെ. മുരളീധരന്‍ […]

തിരുവനന്തപുരം: കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തിരുവനന്തപുരം പര്യടനത്തില്‍ രാഹുലിനൊപ്പം അണിനിരന്ന് കാസര്‍കോട് തളങ്കരയിലെ രണ്ട് കുട്ടികളും. പ്രവാസി ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഗഫൂര്‍ തളങ്കരയുടെ മക്കളായ സൈഫയും സനൂഫയുമാണ് രാഹുലിന്റെ കൈപിടിച്ച് യാത്രയില്‍ അണിനിരന്നത്. ഗഫൂറിനൊപ്പം തിരുവനന്തപുരത്ത് എത്തിയതായിരുന്നു മക്കള്‍. തമ്പാനൂരില്‍ റോഡരികില്‍ നിന്ന് യാത്ര നോക്കിനില്‍ക്കുമ്പോള്‍ രാഹുല്‍ഗാന്ധി സൈഫയേയും സനൂഫയേയും കൈകാട്ടി അരികില്‍ വിളിച്ച് തന്റെ ഒപ്പം നടത്തുകയായിരുന്നു.
കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍, കെ. മുരളീധരന്‍ എം.പി തുടങ്ങിയവരും യാത്രയില്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. അല്‍പദൂരം നടത്തിയ ശേഷം രാഹുല്‍ കുട്ടികളെ കൈകൊടുത്ത് അഭിവാദ്യം ചെയ്ത് തിരിച്ചയക്കുകയായിരുന്നു.

Related Articles
Next Story
Share it