അഡൂര്‍ ദേവരഡുക്കയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

അഡൂര്‍: പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവം നാടിന്റെ തീരാവേദനയായി.ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ ദേവരഡുക്കം കൊയിത്തലത്തിലെ ഷാഫി-റുബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ആശിഖ് (നാല്), ഷാഫിയുടെ സഹോദരി സൗദയുടെയും ഹസൈനാറിന്റെയും മകന്‍ മുഹമ്മദ് ഫാസില്‍ (നാല്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. വീടിന് സമീപത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വീടിന് നൂറ് മീറ്ററോളം അപ്പുറത്തുള്ള പുഴക്കരയില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ […]

അഡൂര്‍: പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവം നാടിന്റെ തീരാവേദനയായി.
ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ ദേവരഡുക്കം കൊയിത്തലത്തിലെ ഷാഫി-റുബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ആശിഖ് (നാല്), ഷാഫിയുടെ സഹോദരി സൗദയുടെയും ഹസൈനാറിന്റെയും മകന്‍ മുഹമ്മദ് ഫാസില്‍ (നാല്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. വീടിന് സമീപത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വീടിന് നൂറ് മീറ്ററോളം അപ്പുറത്തുള്ള പുഴക്കരയില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ പുഴയില്‍ ചാടിയിറങ്ങി തിരച്ചില്‍ നടത്തി. അതിനിടെയാണ് ആശിഖിനെ കണ്ടെത്തിയത്. അല്‍പ സമയത്തിനകം ഫാസിലിനെയും കണ്ടെത്തി. ഇരുവരെയും ഉടന്‍ തന്നെ മുള്ളേരിയയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആശിഖിന്റെ സഹോദരി: ആയിശ. ഫാസിലിന്റെ സഹോദരങ്ങള്‍: ഫാറൂഖ്, ഫാത്തിമത്ത് ബതൂല്‍, ഫൈമ.

Related Articles
Next Story
Share it