എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു; മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ആരോപണം

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരണത്തിന് കീഴടങ്ങി. തായന്നൂര്‍ മുക്കുഴിയിലെ മനു-സുമിത്ര ദമ്പതികളുടെ മകള്‍ അമേയ (5), നീലേശ്വരം തൈക്കടപ്പുറത്തെ മൊയ്തു-അജാനൂര്‍ മഡിയനിലെ മിസിരിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇസ്മായില്‍(11)എന്നിവരാണ് മരിച്ചത്. മരിച്ചത്. വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മുഹമ്മദ് ഇസ്മായില്‍ മരിച്ചത്. അമേയ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് രണ്ട് കുട്ടികളുടെ മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ […]

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരണത്തിന് കീഴടങ്ങി. തായന്നൂര്‍ മുക്കുഴിയിലെ മനു-സുമിത്ര ദമ്പതികളുടെ മകള്‍ അമേയ (5), നീലേശ്വരം തൈക്കടപ്പുറത്തെ മൊയ്തു-അജാനൂര്‍ മഡിയനിലെ മിസിരിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇസ്മായില്‍(11)എന്നിവരാണ് മരിച്ചത്. മരിച്ചത്. വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മുഹമ്മദ് ഇസ്മായില്‍ മരിച്ചത്. അമേയ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് രണ്ട് കുട്ടികളുടെ മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ വിഷപ്രയോഗം നടന്ന ജില്ലയിലെ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ പലരും ഇപ്പോഴും മാരകരോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആസ്പത്രികള്‍ കാസര്‍കോട് ജില്ലയിലില്ല. എന്‍ഡോസള്‍ഫാന്‍ ദുരിബാധിതരെ അധികൃതര്‍ അവഗണിക്കുകയാണെന്നാണ് ആരോപണം. ഇസ്മയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മാവുങ്കാല്‍ റോട്ടറി സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥിയാണ്. സഹോദരിമാര്‍: ഫാത്തിമ, ശംല, റൈഹാന, ഹാജറ.
അതേ സമയം ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ അമേയക്ക് ചികിത്സാ സഹായം ലഭിച്ചിരുന്നില്ല. കഴിഞ്ഞ നാലുവര്‍ഷമായി മെഡിക്കല്‍ ക്യാമ്പ് നടക്കാത്തതിനാല്‍ അമേയയെപോലുള്ള ഒരുപാട് ദുരിതബാധിതര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. രണ്ട് കുട്ടികളുടെയും മരണം സംബന്ധിച്ച് പ്രശസ്ത നോവലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ അംബികാസുതന്‍ മാങ്ങാട് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഏറെ ചര്‍ച്ചാ വിഷയമായിരിക്കയാണ്. സര്‍ക്കാര്‍ അവഗണനക്കെതിരെ ഹൃദയം തൊടുന്ന വാക്കുകളാണ് അംബികാസുതന്‍ മാഷിന്റെ എഴുത്തിലുള്ളത്.

Related Articles
Next Story
Share it