കള്ളാറില്‍ കാട്ടുപന്നിയുടെ ഇറച്ചിയും മാന്‍കൊമ്പുമായി രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: കള്ളാര്‍ അടോട്ട്കയയില്‍ 5 കിലോ കാട്ടുപന്നിയുടെ പാകം ചെയ്ത ഇറച്ചിയും മാന്‍കൊമ്പുമായി രണ്ടുപേരെ പനത്തടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. അടോട്ട്കയയിലെ വിജയന്‍ (47), വേണു (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ കെണിവച്ചാണ് പന്നിയെ പിടികൂടിയത്. പിന്നീട് ഇറച്ചി നാലുപേര്‍ പങ്കിട്ടെടുത്തു. ഇതില്‍ രണ്ട് പ്രതികളെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ടുപേരെ കണ്ടെത്താനുണ്ട്. മാന്‍കൊമ്പ് പിതാവിന്റെ കാലം മുതല്‍ വീട്ടില്‍ സൂക്ഷിക്കുന്നതാണെന്ന് ഇവര്‍ പറയുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. അഷ്‌റഫിന്റെ […]

കാഞ്ഞങ്ങാട്: കള്ളാര്‍ അടോട്ട്കയയില്‍ 5 കിലോ കാട്ടുപന്നിയുടെ പാകം ചെയ്ത ഇറച്ചിയും മാന്‍കൊമ്പുമായി രണ്ടുപേരെ പനത്തടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. അടോട്ട്കയയിലെ വിജയന്‍ (47), വേണു (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ കെണിവച്ചാണ് പന്നിയെ പിടികൂടിയത്.
പിന്നീട് ഇറച്ചി നാലുപേര്‍ പങ്കിട്ടെടുത്തു. ഇതില്‍ രണ്ട് പ്രതികളെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ടുപേരെ കണ്ടെത്താനുണ്ട്. മാന്‍കൊമ്പ് പിതാവിന്റെ കാലം മുതല്‍ വീട്ടില്‍ സൂക്ഷിക്കുന്നതാണെന്ന് ഇവര്‍ പറയുന്നു.
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്.എഫ്.ഒമാരായ ബി. ശേഷപ്പ, പ്രഭാകരന്‍, ബി.എഫ്.ഒമാരായ പുഷ്പാവതി, ആര്‍.കെ. രാഹുല്‍, എം.പി. അഭിജിത്ത്, കെ.വി. അരുണ്‍, ടി.എം. സിനി, എന്‍.കെ. സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു,

Related Articles
Next Story
Share it