ആരാധനാലയത്തിന് മുന്നില്‍ ഇറക്കാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തില്‍ കയറ്റിയ ശേഷം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ബെല്ലാരെ-ഹാസന്‍ സ്വദേശികളായ ക്യാബ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മംഗളൂരു: ആരാധനാലയത്തിന് മുന്നില്‍ ഇറക്കാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തില്‍ കയറ്റിയ ശേഷം യുവതിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബല്ലാരെ സ്വദേശി ജി അഖിലേഷ് (25), ഹാസന്‍ സ്വദേശി ജെ എല്‍ ദീപു (21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ക്യാബ് ഡ്രൈവര്‍മാരാണ്. ആരാധനാലയത്തിന് മുന്നില്‍ ഇറക്കിവിടാനെന്ന വ്യാജേന യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വ്യാഴാഴ്ച ബംഗളൂരു എജിപുരയിലെ ആരാധനാലയത്തിലേക്ക് പോകുകയായിരുന്ന 25 കാരിയെ അവിടെ ഇറക്കാമെന്ന് പറഞ്ഞ് […]

മംഗളൂരു: ആരാധനാലയത്തിന് മുന്നില്‍ ഇറക്കാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തില്‍ കയറ്റിയ ശേഷം യുവതിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബല്ലാരെ സ്വദേശി ജി അഖിലേഷ് (25), ഹാസന്‍ സ്വദേശി ജെ എല്‍ ദീപു (21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ക്യാബ് ഡ്രൈവര്‍മാരാണ്. ആരാധനാലയത്തിന് മുന്നില്‍ ഇറക്കിവിടാനെന്ന വ്യാജേന യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വ്യാഴാഴ്ച ബംഗളൂരു എജിപുരയിലെ ആരാധനാലയത്തിലേക്ക് പോകുകയായിരുന്ന 25 കാരിയെ അവിടെ ഇറക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയായിരുന്നു. എന്നാല്‍ വാഹനം ആരാധനാലയത്തിലേക്ക് പോകുന്നതിന് പകരം ഹുസ്‌കൂരിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകുകയും ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു. യുവതി പിന്നീട് എങ്ങനെയോ അവിടെ നിന്ന് രക്ഷപ്പെടുകയും രാത്രി മുഴുവന്‍ കുറ്റിക്കാടുകളുടെ മറവില്‍ അഭയം പ്രാപിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ യുവതി അടുത്തുള്ള വീട്ടിലെത്തി വസ്ത്രം ആവശ്യപ്പെട്ടു. ഇവിടെ നിന്നും ലഭിച്ച വസ്ത്രം ധരിച്ച ശേഷം യുവതി വിവേക്‌നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it